
ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ആശങ്കയും അസംതൃപ്തിയും മാറിയെന്നും എല്ലാം ശുഭം എന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറും പറഞ്ഞു.
ഇത്തവണത്തെ മണ്ഡല മകരവിളക്ക് ദര്‍ശനം ഭംഗിയായി നടക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കുമെന്ന് കെ ജയകുമാര്‍ പറഞ്ഞിട്ടുണ്ട്. നല്ലൊരു ധാരണയിലേക്ക് എത്തിയിട്ടുണ്ട്. ബോര്‍ഡും ഗവണ്‍മെന്റും ഒരുമിച്ച് നിന്നുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ദര്‍ശനം സുഗമമാക്കും എന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശങ്കയ്ക്ക് അവകാശമില്ല. ഒരുമിച്ച് നീങ്ങും. മുഖ്യമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡും ഗവണ്‍മെന്റും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഭക്തജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്ത രീതിയില്‍ ഇത്തവണ കാര്യങ്ങള്‍ ഭംഗിയായി നടക്കും അദ്ദേഹം പറഞ്ഞു.














