
മാസപ്പടി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയുമടക്കം നിരവധി പ്രമുഖരുടെ പേരുമുണ്ടെന്ന് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ എസ് എഫ് ഐ ഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്തുവിട്ടാണ് ബി ജെ പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തായില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എന്‍ട്രികള്‍ അടങ്ങിയ പേജാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചത്. എല്‍ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകള്‍ വ്യക്തമായി കുറിച്ചിട്ടുള്ള പേജില്‍ മുഖ്യമന്ത്രി വി ഡി സതീശനും ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോണ്‍, മാസപ്പടി കേസില്‍ ഇ ഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിണറായിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.














