കാക്കയങ്ങാട്:സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗവും മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എം കണ്ണന്റെ മൂന്നാമത് ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭന്‍ പതാക ഉയര്‍ത്തി.ടി കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി അഡ്വക്കറ്റ് എം രാജന്‍,ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വിജയന്‍ ,കെ സുധാകരന്‍, പി കെ സുരേഷ് ബാബു,കെ വത്സന്‍ , എ ഷിബു ,മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി ടി പ്രസന്ന, എന്‍ സനോജ്, പാലക്ക ചന്ദ്രന്‍ ,സി ഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.