പേരാവൂര്‍: പശ്ചിമഘട്ട നീര്‍ചാലുകളെ ഡിജിറ്റല്‍ രൂപത്തില്‍ രേഖപ്പെടുത്തുന്ന മാപ്പത്തോണ്‍ സര്‍വ്വേ പേരാവൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. പേരാവൂര്‍ പഞ്ചായത്ത്തല സര്‍വ്വേ പ്രവര്‍ത്തനം ചെവിടിക്കുന്ന് തോടരികില്‍ വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി ശരത് അധ്യക്ഷനായി. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി റീ ബില്‍ഡ് കേരളയുടെയും ഐ ടി മിഷന്റെയും സഹായത്താല്‍ ഹരിതകേരള മിഷനാണ് മാപ്പത്തോണ്‍ സര്‍വ്വേ നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നേരത്തെ പൂര്‍ത്തിയാക്കിയ സര്‍വ്വേ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന മുഴുവന്‍ പഞ്ചായത്തിലെയും നീര്‍ച്ചാലുകള്‍ സര്‍വ്വേ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കും. 13 മുതല്‍ 17 വരെയാണ് പേരാവൂര്‍ പഞ്ചായത്തിലെ നീര്‍ച്ചാലുകള്‍ സര്‍വ്വേ നടത്തുക. പഞ്ചായത്ത് അംഗങ്ങളായ റീന മനോഹരന്‍, നൂറുദ്ധീന്‍,രാജു ജോസഫ്, രഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.