Hivision Channel

latest news

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്.

തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്.നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്.ജനജീവിതത്തിന് ഭീഷണിയാകുന്നതിനാല്‍ പട്ടികളെ കൂട്ടത്തോടെ നാട്ടുകാര്‍ കൊല്ലുന്നുണ്ട്.ഇത് ഒഴിവാക്കണം.ഓരോ എസ്എച്ച്ഒ മാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം

ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ ട്രഷറര്‍ സിനോജ് മാക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മനോജ് ഡയാന അധ്യക്ഷത വഹിച്ചു. എന്‍.എസ് അനീഷ്, വിവേക്, ജോയി പടിയൂര്‍, അഭിലാഷ് കുമാര്‍, സുരേഷ് നാരായണന്‍, ഷാനി എം ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കെ.എ.പി 6-ാം ബറ്റാലിയനും ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് എയ്ഞ്ചല്‍സ് വിംഗും, കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ചേര്‍ന്ന് സൈബര്‍ കുറ്റകൃത്യങ്ങളും സുരക്ഷാ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാളി പഞ്ചായത്ത് അംഗം പി ജിതിന്‍ ഉദ്ഘാടനം ചെയ്തു.കൂടാളി ഹയര്‍ സെക്കന്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റീന ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കെ.എ.പി ഇന്‍സ്‌പെക്ടര്‍
എം.കെ ഹരിപ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് എയ്ഞ്ചല്‍സ് വിംഗ് പ്രസിഡണ്ട് സുജിന ബാബു, പി. മുഹമ്മദ് മുസമ്മില്‍, ജാബിര്‍ മട്ടന്നൂര്‍ കെ.വി.മനോജ്, സി,മനീഷ്, എ.ഉഷ എന്നിവര്‍ സംസാരിച്ചു.

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കുന്നോത്ത്: ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായി ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സി.ഐ കെ.ജെ ബിനോയി, പ്രിന്‍സിപ്പാള്‍ തോമസ്, അധ്യാപകരായ തെരേസ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴ; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പ്രളയത്തെ പ്രതിരോധിക്കുന്ന നിര്‍മിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐ ഐ ടി കളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിര്‍മിതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മഴക്ക് വരെ മാറ്റം വന്നു.കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിര്‍മാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമാണ്. കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. റണ്ണിങ് കോണ്‍ട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. കൊള്ളലാഭം സ്വീകരിക്കുന്നവരെ അതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.തെറ്റായ പ്രവണതകളെ ജനങ്ങള്‍ തന്നെ ചോദ്യം ചെയ്യും.കൊള്ളലാഭം ഉണ്ടാക്കുന്നവര്‍ക്ക് നിരാശയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.ആ റോഡ് നല്ല രീതിയില്‍ നിര്‍മിക്കേണ്ടതുണ്ട്. പാച്ച് വര്‍ക് കൊണ്ട് മാത്രം നിലനില്‍ക്കാനാവില്ല.അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം പരിശോധിക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം സപ്ലിമെന്ററി രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജിൽ പ്രസിദ്ധീകരിച്ചു. Supplementary II Allotment Results എന്ന ലിങ്കിൽ അപേക്ഷ നമ്പരും ജനന തീയതിയും ടൈപ്പ് ചെയ്തത് അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

സപ്ലിമെന്ററി II അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 17ന് വൈകിട്ട് നാലുവരെ സ്‌കൂളിൽ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താൽകാലിക പ്രവേശനം അനുവദിക്കില്ല. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥി 17ന് വൈകിട്ട് നാലിന് മുൻപ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടിയിൽ നിന്ന് പുറത്താകും.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36640 രൂപയാണ്. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

ജോയലിന് നാടിന്റെ അന്ത്യാഞ്ജലി

കണിച്ചാര്‍: കോട്ടയം പാല ചെത്തിമറ്റത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണിച്ചാര്‍ സ്വദേശി തെക്കേക്കൂറ്റ് ജോയലിന് നാടിന്റെ അന്ത്യാഞ്ജലി. പുലര്‍ച്ചയോടെ കണിച്ചാറിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറകളിലുള്ളവരാണ് ജോയലിന്റെ വീട്ടിലേക്ക് എത്തിയത്.

പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഇരിട്ടി സി ഐ കെ ജെ ബിനോയി,എസ് ഐ എം പി ഷാജി,ജനമൈത്രി പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍,ജോഷി സെബാസ്റ്റ്യന്‍,ജമീല,എസ് ഐ ജീഷ്മ,എസ് ഐ ലിജിമോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കണ്ണൂര്‍ താണയില്‍ ജില്ലാ പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഹാജി നിര്‍വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, ജില്ല വൈസ് പ്രസിഡന്റ് കെ.എം. ബഷീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.