Hivision Channel

Kerala news

കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിപ്രക്കുന്ന്: കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ബൂത്ത് പ്രസിഡണ്ട് എം.സി ജുബേഷ് പതാക ഉയര്‍ത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍ ജോസഫ് സ്വാതന്ത്ര്യദിന സന്തേശം നല്‍കി. കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് അരിപ്പയില്‍ മജീദ്, മനോജ് താഴെപുര, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

75-ാം സ്വാതന്ത്ര്യ ദിനം; പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ പതാക ഉയര്‍ത്തി. സുരേഷ് ചാലാറത്ത്, അബുബക്കര്‍, സി ഹരിദാസ്, രാജീവന്‍ കളത്തില്‍, ജോണ്‍സണ്‍ ജോസഫ്, ഹംസ തറാല്‍, അരിപ്പയില്‍ മജീദ്, ഷെഫീര്‍ ചെക്യാട്ട്, അജീനാസ് പടിക്കകണ്ടി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പേരാവൂര്‍ ടൗണില്‍ മധുര പലഹാര വിതരണവും നടന്നു.

ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതായി പരാതി

കേളകം: കൊടിമരം നശിപ്പിച്ചതായി പരാതി. കേളകം പഞ്ചായത്തിലെ തുള്ളലില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചുവെന്നാണ് പരാതി. വര്‍ഷങ്ങളായി ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരം പിഴുത് എറിഞ്ഞുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊടിമരം പിഴുത് എറിഞ്ഞ സ്ഥലത്ത് നാട്ടുകാര്‍ വാഴയും അതിനു മുകളില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിക്കുകയും സമീപത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.

മലയോരത്തെ വിവിധ സ്ഥലങ്ങളില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാവൂര്‍ പഞ്ചായത്തിന്റെ മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍മാര്‍,പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി .ഷിനോജ് നരിതൂക്കില്‍,ബേബി പാറക്കല്‍,നാസര്‍ വലിയേടത്ത്, സൈമണ്‍ മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

സിനീയര്‍ സിറ്റിസണ്‍ ഫോറം ആറ്റാംചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കെ രാധകൃഷ്ണന്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡണ്ട് തങ്കപ്പന്‍ കണയന്‍കാട്ടില്‍, സെക്രട്ടറി ജോയി വള്ളോംകോട്ടയില്‍, തങ്കമ്മ കറുകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ 12-ാം വാര്‍ഡ് മെമ്പര്‍ സുനി ജെസ്റ്റിന്‍, ലക്ഷ്മി താഴേവീട്ടില്‍, ശാന്ത കോട്ടക്കല്ലില്‍ എന്നിവരെ ആദരിച്ചു.

തൊണ്ടിയില്‍ സംഗമം ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ചെയര്‍മാന്‍ എം.ജെ ജോസഫ് നിരപ്പേല്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ജോബി ജോസഫ്, എം.ജെ ദേവസ്യ, സി അനില്‍കുമാര്‍, കെ.പി ദേവസ്യ, ബെന്നി വി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കല്ലടി പാറെപ്പട്ടണം ചൈതന്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേത്യത്വത്തില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.75 -ാം പിറന്നാള്‍ ആഘോഷിക്കുന്ന മേരി കൂവേലില്‍ പതാക ഉയര്‍ത്തി. ക്ലബ് സെക്രട്ടറി ടോമി താഴ്ത്തിവീട്ടില്‍,ക്ലബ് അംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പായസം വിതരണവും നടന്നു.

തൊണ്ടിയില്‍ പുലരി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രക്ഷാധികാരി പി.വി ശ്രീധരന്‍ പതാക ഉയര്‍ത്തി,എം.ജെ സുനില്‍കുമാര്‍, ടി.എന്‍ രാജു,ടോമി കളപറമ്പത്ത്, സിബി എന്നിവര്‍ സംബന്ധിച്ചു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഗോപാലകൃഷ്ണന്‍ കല്ലടി പതാക ഉയര്‍ത്തി.പി പി മനോജ്, എം ജി മന്മദന്‍, എം സുകേഷ്,സിന്ധു സുനില്‍, വേണു ചെറിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യകാല ചുമട്ട് തൊഴിലാളികളായ നുച്ചിക്കാടന്‍ മുഹമ്മദ്, കൂടത്തില്‍ ഹരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എസ് അശ്വിന്‍ പതാക ഉയര്‍ത്തി.സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ ലില്ലിക്കുട്ടി, ഡോ. സജാദ്, ഡോ. ഷഹനാസ്, ഡോ. സബിന്‍ഷ എന്നിവര്‍ സംബന്ധിച്ചു. പേരാവൂര്‍ അഗ്‌നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ സി ശശി പതാക ഉയര്‍ത്തി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ബെന്നി വി.വി, ബെന്നി ദേവസ്യ, മറ്റു ജീവനക്കാര്‍ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡ് ശ്രീനിവാസന്‍, മറ്റു സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മലയോരത്തെ സ്‌കൂളുകളിലും അങ്കണവാടികളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാവൂര്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തൊണ്ടിയില്‍ ടൗണില്‍ റാലി നടത്തി. വാര്‍ഡ് അംഗം രാജു, പ്രധാനാധ്യാപിക സൂസമ്മ എന്‍.എസ്, സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട്, ഷിജോ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട്, മദര്‍ പി.ടി.എ പ്രസിഡന്റ് ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

പേരാവൂര്‍ എം.പി യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പേരാവൂര്‍ ടൗണിലേക്ക് റാലി നടത്തി. പ്രധാനാധ്യാപിക യു.വി സജിത, അധ്യാപകരായ മെഹബൂബ്, പ്രവീണ, ജോബിഷ എന്നിവര്‍ നേതൃത്വം നല്‍കി.

മുരിങ്ങോടി ശ്രീ ജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ സിമി മോഹനന്‍ പതാക ഉയര്‍ത്തി.കെ അനന്തന്‍ മാസ്റ്റര്‍, ശ്രീജ രാജീവ്, ഷീജ ദാസ്, പിടിഎ പ്രസിഡണ്ട് ജിതേഷ് ആക്കല്‍, മദര്‍ പിടിഎ പ്രസിഡണ്ട സഫീന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന റാലി, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

പുത്തലം എല്‍.പി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രധാന അധ്യാപിക ബിന്ദു പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ ഇസ്മായില്‍ മാസ്റ്റര്‍, അബ്ദുല്‍ റൗഫ് ഫൈസി, കെ.പി ഷക്കീര്‍, പി.ടി.എ പ്രസിഡണ്ട് പി.കെ റഹീസ്, പ്രദീപന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.

കൊളക്കാട് സാന്തോം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എം.സി റോസ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ലാലി ജോസഫ്, പി.ടി അനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്ത് 85-ാം നമ്പര്‍ ഈരായിക്കൊല്ലി അംഗനവാടിയില്‍ സ്വാതന്ത്രിനം ആഘോഷിച്ചു. അംഗനവാടി വര്‍ക്കര്‍ രാഗിണി പതാക ഉയര്‍ത്തി.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുരേഷ്, കുഞ്ഞനന്തന്‍, വെല്‍ഫയര്‍ കമ്മറ്റി അംഗം രാജന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.

താറ്റിയാട് അങ്കണവാടിയില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി ദാമോധരന്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ഐ സി ഡി എസ് ശിശു വികസന പദ്ധതി ഓഫീസര്‍ ഷേര്‍ളി പി കെ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കാര്യാടന്‍ രാഘവന്‍ മാസ്റ്റര്‍, കെ പവിത്രന്‍, എം മോഹനന്‍, ഷീബ ബാബു, ജയന്തി ദാമോധരന്‍, സംഗീത സുഖേഷ്, അങ്കണവാടി വര്‍ക്കര്‍ ശ്രീജ കെ.എം, പത്മിനി കെ തുടങ്ങിയവര്‍ സംസാരിച്ചു.
പേരാവൂര്‍ പഞ്ചായത്ത് തെരു 101-ാം നമ്പര്‍ അംഗനവാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷത്തിന്റെ ഭാഗമായി റാലി നടത്തി. അംഗനവാടി വര്‍ക്കര്‍ ഏലിയാമ്മ കെ.പി നേതൃത്വം നല്‍കി. പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 115-ാം നമ്പര്‍ മുരിങ്ങോടി അംഗന്‍വാടിയില്‍ നടന്ന സ്വാതന്ത്ര്യ ദിനഘോഷ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ വി.എം രഞ്ജുഷ പതാക ഉയര്‍ത്തി. പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 115-ാം നമ്പര്‍ മുരിങ്ങോടി അംഗന്‍വാടിയില്‍ നടന സ്വാതന്ത്ര്യ ദിന ഘോഷ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ വി.എം രഞ്ജുഷ പതാക ഉയര്‍ത്തി.

75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കണിച്ചാര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാര്‍ ടൗണില്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേല്‍, വൈസ് പ്രസിഡണ്ട് സജീവന്‍ പലപ്പിള്ളില്‍, മത്തായി മൂലെച്ചാലില്‍, പി.ടി മനു, ജിമ്മി തോട്ടത്തില്‍, ജോസ് നരിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

നെല്ലിക്കുന്ന്: ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നെല്ലിക്കുന്ന് സ്വദേശി വള്ളോക്കരി സേവിച്ചന്റെ വീടിന്റെ മേല്‍ക്കൂരയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ന്നു വീണത്. ഈ സമയം സേവിച്ചനും ഭാര്യ ബീനയും മാതാവ് ഏലിക്കുട്ടിയും വീട്ടിലുണ്ടായിരുന്നെങ്കിലും ചെറിയ ശബ്ദം കേട്ടതോടെ വീടിനു പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വില്ലേജ് അധികൃതരും പഞ്ചായത്തധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതക ഉയര്‍ത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഫെഡറല്‍ തത്ത്വങ്ങള്‍ പുലരണമെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്ത്. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണ്. മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഭാ സംഗമവും സ്വാതന്ത്ര്യദിനാഘോഷവും

ഓടംതോട്: സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓടംതോട് സി.യു.സി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടംതോട് വെച്ച് പ്രതിഭാ സംഗമവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ജെ മാത്യു അധ്യക്ഷത വഹിച്ചു. എല്‍സമ്മ മാത്യു, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

അന്നദാനമൊരുക്കി

തെറ്റുവഴി: യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്നദാനമൊരുക്കി. പൊതിച്ചോറ് വിതരണോദ്ഘാടനം നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരന്‍ നിര്‍വഹിച്ചു. സജീദ്, അമല്‍ ബാബുരാജ്, അഖില്‍ പി.കെ, നിസാര്‍ വിളക്കോട്, ഷിന്‍സ്, റോഷ്‌നി, കോണ്‍ഗ്രസ് നേതാക്കളായ പി.പി മുസ്തഫ, കെ.പി നമേഷ്, രാധാകൃഷ്ണന്‍, സഫീറ ഹസ്സന്‍, ദീപ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.