Hivision Channel

Kerala news

ആദിവാസി സംഗമവും സെമിനാറും സംഘടിപ്പിച്ചു

ആറളം: സി.പി.ഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആറളം ഫാം എഴാം ബ്ലോക്കില്‍ ആദിവാസി സംഗമവും, ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുക എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. സെമിനാര്‍ അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. പായം ബാബുരാജ് അധ്യക്ഷത വഹിച്ചു. എം.കെ ശശി, കെ.ടി ജോസ്, കെ.പി കുഞ്ഞികൃഷ്ണന്‍, എ.കെ ഷീജന്‍ എന്നിവര്‍ സംസാരിച്ചു.

കൃഷിയിടത്തില്‍ ഗര്‍ത്തം കണ്ടെത്തി

കേളകം : ശാന്തിഗിരിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഗര്‍ത്തം കണ്ടെത്തി. ശാന്തിഗിരി സ്വദേശി ഇമ്പിക്കാട്ട് സജിയുടെ കൃഷിയിടത്തിലാണ് വലിയ ഗര്‍ത്തം കണ്ടെത്തിയത്. മൂന്ന് മീറ്റര്‍ താഴ്ചയും നാല് മീറ്റര്‍ വ്യാസവുമുള്ള ഗര്‍ത്തമാണ് കണ്ടെത്തിയത്. ഭൂമിക്ക് വിള്ളല്‍ സംഭവിച്ച സ്ഥലങ്ങള്‍ക്ക് സമീപത്തായാണ് ഗര്‍ത്തം കണ്ടെത്തിയത്. സ്ഥലം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ സജീവന്‍ പാലുമ്മി എന്നിവര്‍ സന്ദര്‍ശിച്ചു.

കൊട്ടിയൂര്‍ എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷിക പൊതുയോഗവും ഉന്നത വിജയം നേടിയവരെ അനുമോദിക്കലും

കൊട്ടിയൂര്‍ : എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷിക പൊതുയോഗവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും കൊട്ടിയൂര്‍ ശ്രീ നാരായണ എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്നു. എസ്.എന്‍.ഡി.പി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ.വി അജി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു. സി.കെ വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ ധനേന്ദ്രന്‍, പി.തങ്കപ്പന്‍, കെ.പി വിദ്യാനന്ദന്‍, ശ്രീജേഷ്, പ്രസാദ്, മിനി, പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

കണിച്ചാര്‍ : ഇ.കെ നായനാര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കണിച്ചാര്‍ ഡോ. പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് വടശ്ശേരി, ബി.കെ ശിവന്‍, എം.എന്‍ ഷീല, പി.ബിജു എന്നിവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു.

പെരുമ്പുന്ന ടൗണും പരിസരങ്ങളും ശുചീകരിച്ചു

പെരുമ്പുന്ന: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പുന്ന സ്വാന്തനത്തിന്റെ നേതൃത്വത്തില്‍ പെരുമ്പുന്ന ടൗണും പരിസരങ്ങളും ശുചീകരിച്ചു. ഭാരവാഹികളായ ബാബു ജോസ്, മഹേഷ്, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അനുസ്മരണം സംഘടിപ്പിച്ചു

ഇരിട്ടി: സി.പി.ഐ ഇരിട്ടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി കുന്നോത്തെ പി.എ പീറ്റര്‍, പി.എ മറിയാമ്മ, പി.എ സോളമന്‍, വി.ടി തോമസ് തുടങ്ങിയവരുടെ അനുസ്മരണം സംഘടിപ്പിച്ചു. അഡ്വ. പി.സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജി ശിവരാമകൃഷ്ണന്‍, പായം ബാബുരാജ്, ജോണ്‍സണ്‍ കലവൂര്‍, പി.ജി ശശീന്ദ്രന്‍, എന്‍.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്തി.

പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു

തൊണ്ടിയില്‍: പേരാവൂര്‍ സെന്റ് ജോസഫ്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെയും ഭാഗമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. തൊണ്ടിയില്‍ പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് കേളകം എസ്.ഐ ജാന്‍സി നാടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ പൊട്ടക്കല്‍, സി. മെര്‍ലിന്‍ ജോസ് എസ്.എച്ച്, ആന്‍മേരി ചിറമേല്‍, ജോസ് മൂക്കനോലിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാവൂര്‍ ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു

പേരാവൂര്‍: കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു.

ശുചീകരണ പ്രവര്‍ത്തിക്ക് ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റര്‍, സി ഹരിദാസ്, അജ്നാസ്, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സണ്ണി മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി

പേരാവൂര്‍: ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മറ്റി കാരുണ്യ സ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപാഭവന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഫ്ളാഗ് ഓഫ് ചെയ്തു. ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, സുഭാഷ് മാസ്റ്റര്‍, സി ഹരിദാസ്, അജ്നാസ്, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

മാലൂര്‍: കാഞ്ഞിലേരി മള്ളന്നൂരില്‍ പുഴയില്‍ വീണ് കാണാതായ ആളുടെ മൃതദേഹം അഗ്‌നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു. മള്ളന്നൂരിലെ പുതിയപുരയില്‍ ഈരായി രാജനാണ് (59) ശനിയാഴ്ച ജോലിക്ക് പോകുന്നതിനിടയില്‍ പുഴയില്‍ വീണത്. പെരുമ്പൊയിലന്‍ കൃഷ്ണന്റെയും പാഞ്ചുവിന്റെയും മകനാണ്. ഷീനയാണ് ഭാര്യ. സവിനേഷ്, സവ്യ എന്നിവരാണ് മക്കള്‍.