Hivision Channel

hivision

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം; ചട്ടത്തില്‍ ഭേദഗതി വരുത്തി വനം വകുപ്പ് ഉത്തരവ്

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ്. ശല്യക്കാരായ കാട്ടുപന്നിയെ പിടികൂടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ച് ഉത്തരവ് വനംവകുപ്പ് പുറത്തിറക്കി.

അംഗീകൃത ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ചു കൊണ്ടാണ് ഉത്തരവ്. നിലവില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പട്ടികയില്‍ ഉള്ള അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് ആ പരിധിയില്‍ മാത്രമേ കാട്ടുപന്നിയെ വെടിവെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനുപകരം സംസ്ഥാനത്തില്‍ എവിടെ വേണമെങ്കിലും അംഗീകൃത ഷൂട്ടര്‍ ആണെങ്കില്‍ കാട്ടുപന്നിയെ വെടിവയ്ക്കാം എന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിനാശവും മനുഷ്യര്‍ക്കുള്ള ഭീഷണിയും വര്‍ധിച്ചതോടെ കാട്ടുപന്നി നിയന്ത്രണത്തിന് പ്രത്യേക നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ഉത്തരവ് നല്‍കാം. പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, കോര്‍പറേഷന്‍ മേയര്‍മാര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായും ബന്ധപ്പെട്ട സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്.

അതേസമയം, നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ കാട്ടുപന്നിയെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കരുനാഗപ്പള്ളിയില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഇടപെട്ട് എക്‌സൈസ് മന്ത്രി.

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഇടപെട്ട് എക്‌സൈസ് മന്ത്രി. അന്വഷിച്ച് നടപടിയെടുക്കാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കി. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരാതിയില്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നല്‍കിയ നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. മദ്യം വാങ്ങാന്‍ എത്തിയ ആളില്‍ നിന്ന് ജീവനക്കാരന്‍ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് സംഭവം. അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടല്‍.

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്സി നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും ഒഴിവാക്കും.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഫിഷറീസ് സ്‌കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നല്‍കിയ തീയതിക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികളും വ്യക്തമാക്കി.

2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് വന്നതിനു പിന്നാലെ ആദ്യ അധ്യായന വര്‍ഷവും കഴിഞ്ഞു. പക്ഷേ ഒരാള്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം പല സ്‌കൂളുകളിലും അധികമാണ് ഇതുനസരിച്ച് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം പുനര്‍ നിശ്ചിയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയില്‍ 17,000 പേരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചു. ഗൂഗിള്‍ ഫോമിലൂടെ ആണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്. രണ്ടാഴ്ചക്കകം ഇതിന്റെ പരിശോധന പൂര്‍ത്തിയാവും. കേന്ദ്രം നയം വ്യക്തമാക്കിയതിനാല്‍ കൂടുതല്‍ മോഡിഫിക്കേഷനുകള്‍ അനുവദിക്കാന്‍ സാധ്യതയില്ല.

ജൂണ്‍ മാസം മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറു മോഡിഫിക്കേഷനുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിലെ ഭൂരിഭാഗം മോഡിഫിക്കേഷനുകളും മുമ്പേ ഉള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടാനായി സര്‍വേ ആരംഭിച്ചത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഏഴുവരെയാണ് സര്‍വേ നടന്നത്. സര്‍വേയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.

അതേസമയം വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സഭയില്‍ അറിയിച്ചിരുന്നു.

മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ക​ള​മ​ശേ​രി സ്വ​ദേ​ശി ആ​ന്‍റ​ണി ഡാ​നി​യേ​ൽ (25) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ഞ്ഞു​മ്മ​ലി​ൽ വ​ച്ച് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മു​ള്ള സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലാ​ണ് യു​വാ​വ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ചെ​റു​പ്പ​കാ​ല​ത്തു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​താ​യി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ത​ന്‍റെ മ​ര​ണ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഊ​ർ​ജി​ത തെര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ആ​ന്‍റണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ളും ഇ​ൻ​ക്വ​സ്റ്റും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ക​ള​മ​ശേരി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രെ അ​റി​യാം; ത​നി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

 കാ​സ​ർ​ഗോ​ഡ് എം​ഡി​എം​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ൻ, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രെ ത​നി​ക്ക് നേ​രി​ട്ട് അ​റി​യാ​മെ​ന്ന് സ​മ്മ​തി​ച്ച അ​ദ്ദേ​ഹം, എ​ന്നാ​ൽ ഇ​വ​രു​ടെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റോ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും വ്യ​ക്ത​മാ​ക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹു​സൈ​നെ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​പ്പോ​ഴാ​ണ് താ​ൻ ആ​ദ്യ​മാ​യി വി​ളി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​നി​ടെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി എം​ജി​എം സ്കൂ​ളി​ന് മു​ന്നി​ൽ വ​ച്ചു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ഹു​സൈ​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന്ന് പ​രി​ക്കേ​റ്റ മ​റ്റ് പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലെ ത​ന്നെ ഇ​യാ​ളെ​യും ഫോ​ണി​ൽ വി​ളി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഒ​രു പ​രി​പാ​ടി​ക്കി​ടെ എം​എ​ൽ​എ​യു​ടെ​യും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹു​സൈ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ന​ൽ​കി​യ വാ​ക്കി​ന്‍റെ പു​റ​ത്താ​യി​രു​ന്നു ആ ​സ​ന്ദ​ർ​ശ​നം. ഇ​തി​നു​ശേ​ഷം മൂ​ന്നോ നാ​ലോ ത​വ​ണ ഹു​സൈ​ൻ ത​ന്നെ കാ​ണാ​ൻ വ​ന്നി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ഹു​സൈ​ൻ ആ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും സ​തീ​ശ​ൻ പൂ​ർ​ണ്ണ​മാ​യും ത​ള്ളി. ത​നി​ക്ക് നി​ല​വി​ൽ പ്ര​ത്യേ​കി​ച്ചൊ​രു സോ​ഷ്യ​ൽ മീ​ഡി​യ ടീ​മോ കോ​ർ​ഡി​നേ​റ്റ​റോ ഇ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും അ​ത് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​മു​ള്ള കാ​ര്യം പാ​ർ​ട്ടി​ക്കാ​ർ​ക്കോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ യാ​തൊ​രു​വി​ധ അ​റി​വു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും മു​ൻ സ‍​ർ​ക്കാ​രി​ന് ഇ​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ് മാ​റാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട്ട​വി​രു​ദ്ധ​മാ​യി താ​ത്പ​ര്യ പ​ത്രം ക്ഷ​ണി​ക്കാ​തെ​യാ​ണ് സ്പോ​ണ്‍​സ​റെ തീ​രു​മാ​നി​ച്ച​ത്. ഒ​രു മാ​ന​ണ്ഡ​വും പാ​ലി​ച്ചി​ല്ല. സ്പോ​ണ്‍​സ​ര്‍ ജി​എ​സ്ടി വെ​ട്ടി​പ്പും ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അഭിമന്യു കൊലക്കേസ്; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, 16പേരും ഹാജരായി

അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തക‌ർ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്. 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നാീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂ‍ർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.