Hivision Channel

Local News

കാര്‍ അപകടത്തില്‍പ്പെട്ടു

ഇടുമ്പപുഴ പാലത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു.ഫിഗോ ആസ്പിയര്‍ കാറാണ് അപകടത്തില്‍പെട്ടത്. മാലൂര്‍ പനമ്പറ്റയിലെ പന്ന്യോട്ട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകര്‍ത്താണ് കാര്‍ പതിനഞ്ചോളം അടി താഴ്ചയിലേക്ക് മറിഞ്ഞത്. പ്രമോദ് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാര്‍ അപകടത്തില്‍പ്പെട്ടു Read More »

കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തി

ഫയൽ ചിത്രം

കൊട്ടിയൂർ: കൂനംപള്ള കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശൻ പറഞ്ഞു.

കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തി Read More »

കേളകം ഇരട്ടത്തോടിൽ ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

കേളകം ഇരട്ടത്തോട് പാലത്തിൽ
കെ എൽ 78 ബി 2489 നമ്പർ സ്കൂട്ടിയും ,കെഎൽ 58 എക്സ് 1894 നമ്പർ ബൈക്കും
തമ്മിൽ കൂട്ടിയിടിച്ച്
രണ്ട് പേർ മരിച്ചു.പൊയ്യമല മീശ കവല സ്വദേശിയും
സ്കൂട്ടി യാത്രക്കാരനുമായ വലിയാലക്കളത്തിൽ വിൻസൻ്റ് (40)
വിൻസൻ്റിൻ്റെ സഹോദരൻ്റെ മകൻ ജോയൽ (18)
എന്നിവരാണ് മരിച്ചത്.
കൊട്ടിയൂർ പാമ്പറപ്പാൻ സ്വദേശി അമലേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലേ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് പേരാവൂരിലെ സൈറസ് ആശുപത്രിയിൽലെത്തിച്ചത്.എന്നാൽ ആശുപത്രിയിൽ എത്തും വഴി വിൻസൻ്റും ജോയലും മരണപ്പെടുകയായിരുന്നു.ചുങ്കക്കുന്ന് പള്ളി തിരുനാൾ കഴിഞ്ഞ് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിൻസെൻ്റും ജോയലും. കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന അമലേഷ് സഞ്ചരിച്ച ബൈക്കുമാണ്
കൂട്ടിയിടിച്ചത്.അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.ഇരുവരുടെയുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.

കേളകം ഇരട്ടത്തോടിൽ ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് Read More »

പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ടിന് ഭരണസമിതി യാത്രയയപ്പ് നല്കി

പേരാവൂർ:കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ്  നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ  ക്ഷണം ലഭിച്ച പേരാവൂർ ഗ്രാമ പഞ്ചാത്തിൽ നിന്നും ഭുവനേശ്വറിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന  പ്രസിഡന്റ് പി.പി വേണുഗോപാലന്  ഭരണസമിതി യാത്രയയപ്പ് നല്കി,  പഞ്ചായത്ത് വൈസ : പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബു തോമസ്,ശരത്  കെ വി,റീന മനോഹരൻ,ഷൈല ടീച്ചർ,രാജു ജോസഫ്, ബേബി സോജാ,റജീന,യോഷ്വ,ജോസ് ആന്റണി,അനിൽകുമാർ,ഹനീഫ  ചീറ്റക്കുൽ  എന്നിവർ സംസാരിച്ചു.

പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ടിന് ഭരണസമിതി യാത്രയയപ്പ് നല്കി Read More »

കാർ അപകടത്തിൽപെട്ടു

പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ അപകടത്തിൽപെട്ടു Read More »

ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ പേരാവൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

പേരാവൂർ : കുനിത്തല ഭാഗത്ത് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.തെരു സ്വദേശി പുതിയേടത്ത് വീട്ടിൽ പി. ബിജുവി നെതിരെയാണ് കേസ്.എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
കണ്ണൂർ എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയിൽ നിന്നും രഹസ്യ വിവരം ലഭിച്ചതുപ്രകാരം ബിജു കുറച്ചു ദിവസങ്ങളായി പേരാവൂർ എക്സൈസിന്റെ
നിരീക്ഷണത്തിലായിരുന്നു.പത്ത് ലിറ്റർ ചാരായവും ഓട്ടോറിക്ഷയും പതിനായിരം രൂപയും
കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം. പി. സജീവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊയാക്കണ്ടി, വി. എൻ.സതീഷ്, സി.സുരേഷ്കെ.എ.മജീദ്, ജി. സന്ദീപ് , പി. വി.അഭിജിത്ത് എന്നിവർ പങ്കെടുത്തു.

ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ പേരാവൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു Read More »

മുഴക്കുന്നില്‍ ഹരിതടൂറിസം സാധ്യതകള്‍ പഠിക്കാന്‍ വനംവകുപ്പ് ഉന്നതതല സംഘം പഞ്ചായത്ത് സന്ദര്‍ശിച്ചു

കാക്കയങ്ങാട്:മുഴക്കുന്ന് പഞ്ചായത്തില്‍ ഹരിതകേരള മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ടൂറിസം’ സാധ്യതകളെ പറ്റി പഠിക്കാന്‍ വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ ബാവലി പുറംപോക്ക് ഭൂമിയില്‍ സന്ദര്‍ശനം നടത്തി.സന്ദര്‍ശനത്തിന് ശേഷം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തിന്റെ കൈവശമുള്ള 136 ഏക്കര്‍ ഭൂമിയിലെ അയ്യപ്പന്‍കാവ് ഭാഗത്തെ പച്ചത്തുരുത്ത്,പാലപ്പുഴയിലെ പഴശ്ശി രാജ കളരി, അതിനോട് ചേര്‍ന്ന പുറംമ്പോക്ക് ഭൂമി, ചാക്കാട് ഭാഗത്തെ ഭൂമി എന്നിവയിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.ഉത്തരമേഖല സിസിഎഫ് പ്രീത, എസിഎഫ് രാജന്‍,കണ്ണൂര്‍ ഡിഎഫ്ഒ കാര്‍ത്തിക്, കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നാരോത്ത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.വൈസ് പ്രസിഡന്റ് സി കെ ചന്ദ്രന്‍, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ വി വി വിനോദ്, എ വനജ, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

മുഴക്കുന്നില്‍ ഹരിതടൂറിസം സാധ്യതകള്‍ പഠിക്കാന്‍ വനംവകുപ്പ് ഉന്നതതല സംഘം പഞ്ചായത്ത് സന്ദര്‍ശിച്ചു Read More »

ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറമഹോത്സവത്തിന് കൊടിയേറി

പേരാവൂര്‍:ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറമഹോത്സവത്തിന് കൊടിയേറി.മാതമംഗലം രാഘവന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.കൊമ്പ്രകണ്ടി മുകുന്ദന്‍,എം കെ രാജന്‍,സി കുഞ്ഞനന്ദന്‍,എം ഷമേജ്,സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി

ഈരായിക്കൊല്ലി ശ്രീ മുത്തപ്പന്‍ മടപ്പുര തിറമഹോത്സവത്തിന് കൊടിയേറി Read More »

പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാവൂര്‍:പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന് കൊടിയേറി.മടപ്പുര പ്രസിഡന്റ് പി പി പ്രീത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.രാമചന്ദ്രന്‍,പി പി സുകുമാരന്‍,കെ അനില്‍ദാസ്,കെ ഉമേഷ്,ദാമോദരന്‍,ബാലന്‍ പെരുവണ്ണാന്‍,സി ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

പുരളിമല മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന് കൊടിയേറി Read More »

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം പെരുമ്പുന്നയില്‍ നടന്നു.ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സഞ്ജീവ് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശശി,നൗഷാദ് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഷാജി പ്രസിഡന്റ്, ശിവന്‍ വൈസ് പ്രസിഡന്റ്,സനേഷ് സെക്രട്ടറി,ബെന്നി ജോയിന്റ് സെക്രട്ടറി,ബിനു ട്രഷററുമായുള്ള 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു.ചെറുകിടമില്ലുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം Read More »