
കേരള സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് സമ്മേളനം പെരുമ്പുന്നയില്‍ നടന്നു.ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സഞ്ജീവ് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശശി,നൗഷാദ് എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി ഷാജി പ്രസിഡന്റ്, ശിവന്‍ വൈസ് പ്രസിഡന്റ്,സനേഷ് സെക്രട്ടറി,ബെന്നി ജോയിന്റ് സെക്രട്ടറി,ബിനു ട്രഷററുമായുള്ള 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു.ചെറുകിടമില്ലുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.