
കാക്കയങ്ങാട്:മുഴക്കുന്ന് പഞ്ചായത്തില്‍ ഹരിതകേരള മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ടൂറിസം’ സാധ്യതകളെ പറ്റി പഠിക്കാന്‍ വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ ബാവലി പുറംപോക്ക് ഭൂമിയില്‍ സന്ദര്‍ശനം നടത്തി.സന്ദര്‍ശനത്തിന് ശേഷം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തിന്റെ കൈവശമുള്ള 136 ഏക്കര്‍ ഭൂമിയിലെ അയ്യപ്പന്‍കാവ് ഭാഗത്തെ പച്ചത്തുരുത്ത്,പാലപ്പുഴയിലെ പഴശ്ശി രാജ കളരി, അതിനോട് ചേര്‍ന്ന പുറംമ്പോക്ക് ഭൂമി, ചാക്കാട് ഭാഗത്തെ ഭൂമി എന്നിവയിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.ഉത്തരമേഖല സിസിഎഫ് പ്രീത, എസിഎഫ് രാജന്‍,കണ്ണൂര്‍ ഡിഎഫ്ഒ കാര്‍ത്തിക്, കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നാരോത്ത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.വൈസ് പ്രസിഡന്റ് സി കെ ചന്ദ്രന്‍, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ വി വി വിനോദ്, എ വനജ, പഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.