
പേരാവൂർ:കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച പേരാവൂർ ഗ്രാമ പഞ്ചാത്തിൽ നിന്നും ഭുവനേശ്വറിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രസിഡന്റ് പി.പി വേണുഗോപാലന് ഭരണസമിതി യാത്രയയപ്പ് നല്കി, പഞ്ചായത്ത് വൈസ : പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബു തോമസ്,ശരത് കെ വി,റീന മനോഹരൻ,ഷൈല ടീച്ചർ,രാജു ജോസഫ്, ബേബി സോജാ,റജീന,യോഷ്വ,ജോസ് ആന്റണി,അനിൽകുമാർ,ഹനീഫ ചീറ്റക്കുൽ എന്നിവർ സംസാരിച്ചു.














