Hivision Channel

Local News

പുതുവത്സരാഘോഷം

കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടത്തി. കൊട്ടിയൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് എസ് ജെ തോമസ് കേക്ക് മുറിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി മത്തായി മൂലച്ചാലില്‍, ട്രഷറര്‍ സൈദു, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

പുതുവത്സരാഘോഷം Read More »

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി.
ശാന്തിഗിരിയില്‍ നിന്ന് കേളകത്തേക്ക് യാത്ര ചെയ്യവേ ശ്രീജിത്ത് മാങ്കൂട്ടത്തില്‍, ജിബിന്‍ കല്ലൂരാത്ത്, ആല്‍ഫിന്‍ എളമ്പ്‌ളാശേരി, ജില്‍സ് ജോണ്‍ എന്നീ യുവാക്കള്‍ക്കാണ് വഴിയില്‍ നിന്ന് പണമടങ്ങിയ പേഴ്‌സ് കിട്ടിയത്.ഉടന്‍ തന്നെ കേളകം പോലീസ് സ്റ്റേഷനില്‍ പേഴ്‌സ് എത്തിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പേഴ്‌സ് ഉടമസ്ഥനു കൈമാറി.മാനന്തവാടി സ്വദേശിയുടെതായിരുന്നു നഷ്ടപ്പെട്ട പേഴ്‌സ്.

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി Read More »

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2005 ല്‍ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു Read More »

30 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു

പേരാവൂർ:വീട്ടുവളപ്പിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്.

മേൽമുരിങ്ങോടി സ്വദേശി നിട്ടൂർ വീട്ടിൽ സതീശൻ എൻ.വി. എന്ന ആളെയാണ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം അബ്കാരി കേസ് എടുത്തത്. റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന്, 5 ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവൻ്റീവ് ഓഫീസർമാരായ എം പി സജീവൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, കെ എ മജീദ്, സുരേഷ് സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

ഇയാൾ ചാരായം നിർമ്മിച്ച് മേഖലയിൽ വിതരണം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.

30 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച മേൽമുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു Read More »

പ്രസ് ഉടമയെ മര്‍ദ്ദിച്ചതില്‍ കേരള പ്രിന്റ്‌റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു

ഇരിട്ടി: കേളകം ഇരട്ടത്തോട് വടക്കയില്‍ പ്രസ് ഉടമ ജിനേഷ് എബ്രഹാമിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതില്‍ കേരള പ്രിന്റ്‌റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. നോട്ടീസ് പ്രിന്റ് ചെയ്തത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മദ്യപിച്ചെത്തിയ രണ്ടുപേര്‍ പ്രസ്സില്‍ വെച്ചു ജിനീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ജെ. ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പുരുഷോത്തമന്‍, ട്രഷറര്‍ കെ. അശോകന്‍,വിനേശന്‍ സായി, എന്‍. ജെ. രാരിച്ചന്‍, റോയ് സൂസിയ, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രസ് ഉടമയെ മര്‍ദ്ദിച്ചതില്‍ കേരള പ്രിന്റ്‌റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു Read More »

ഇരിട്ടി റെയിഞ്ച് ജ്ഞാനതീരം മത്സര പരീക്ഷ

ഇരിട്ടി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ കുരുന്നുകളിലെ മത- ഭൗതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ജ്ഞാനതീരം സീസണ്‍ സവന്‍ റെയിഞ്ച് തല മത്സര പരീക്ഷ ഇരിട്ടി ടൗണ്‍ മദ്‌റസ ഹാളില്‍ നടന്നു.ഇരിട്ടി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരിധിയിലെ 14 മദ്‌റസകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.സമസ്ത മുദരിബ് – ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമര്‍ മുഖ്താര്‍ ഹുദവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.റെയിഞ്ച് സെക്രട്ടറി കെ.എസ് അലി മൗലവി അധ്യക്ഷത വഹിച്ചു.ഇരിട്ടി മേഖല എസ്‌കെഎസ്ബിവി പ്രസിഡണ്ട് പി.കെ അബ്ദുല്‍ ഖാദര്‍ പദ്ധതി വിശദീകരിച്ചു. മുബശ്ശിര്‍ ഹുദവി ഇരിട്ടി, സി എച്ച് ഷബീര്‍ ദാരിമി പുന്നാട്, മൊയ്തീന്‍ മാസ്റ്റര്‍ ആറളം, ഖലീല്‍ ഇര്‍ഫാനി പെരുവം പറമ്പ്, ശബീര്‍ ഫൈസി പടിയുര്‍, മുസ്തഫ അന്‍വരി ഉളിക്കല്‍, ഫൈസി കീഴൂര്‍,ഹബീബ് റഹ്മാന്‍ ബാഖവി നുച്ചിയാട് എന്നിവര്‍ സംസാരിച്ചു. യു.പി മുഹമ്മദ് മുസ്ല്യാര്‍ പരിപ്പുതോട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

ഇരിട്ടി റെയിഞ്ച് ജ്ഞാനതീരം മത്സര പരീക്ഷ Read More »

പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പ് മോക്ഡ്രില്‍ 29ന്

പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 29ന് സംസ്ഥാന വ്യാപകമായി മോക്ഡ്രില്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ മോക് ഡ്രില്‍ നടക്കും. ഇതിന്റെ തയ്യാറെടുപ്പ് യോഗങ്ങള്‍ ഡിസംബര്‍ 27ന് ചേരും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മോക്ഡ്രില്ലില്‍ പങ്കെടുക്കും.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലെ ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വിലയിരുത്തപ്പെടും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എല്ലാ ജില്ലയിലും ഏഴ് വീതം ദേശീയ പ്രതിരോധ സേനകളുടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ നിരീക്ഷിക്കും.
ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണായകമാണ് മോക്ഡ്രില്‍ എക്സര്‍സൈസുകള്‍. നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിച്ച് പോരായ്മകള്‍ വിലയിരുത്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇത് പ്രയോജനപ്പെടും.

പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പ് മോക്ഡ്രില്‍ 29ന് Read More »

ഡിസംബര്‍ 27ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

പേരാവൂര്‍:ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു തുള്ളി രക്തം എന്ന ക്യാമ്പെയ്‌നോടെയാണ് കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1992-93 എസ് എസ് എല്‍ സി ബാച്ചും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ഡിസംബര്‍ 27ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.ക്യാമ്പ് രാവിലെ 10 മണിക്ക് കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റിജി ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമവും അധ്യാപകരെ ആദരിക്കലും ഫാ ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്യും.അനുസ്മരണം,വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകരായ ഡാനിയേല്‍ ഫ്രാന്‍സിസ്,ഫൈസല്‍ കളത്തില്‍,സഞ്ജു എം എസ്,സജികണ്ണന്‍കോടന്‍ എന്നിവര്‍ പേരാവൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബര്‍ 27ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും Read More »

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം.ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.നിടുംപൊയില്‍ ഭാഗത്ത് നിന്നും കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

കൊമ്മേരിയില്‍ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം Read More »

ക്രിസ്മസ് കേക്ക് വിതരണം ചെയ്തു

പേരാവൂര്‍:വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് യൂണിറ്റിലെ അംഗങ്ങള്‍ക്ക് ക്രിസ്മസ് കേക്ക് നല്‍കി.ഷബി നന്ത്യത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഷനോജ് പി ആര്‍,അനില്‍കുമാര്‍,ബെസ്റ്റി സെബാസ്റ്റ്യന്‍ ,ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു

ക്രിസ്മസ് കേക്ക് വിതരണം ചെയ്തു Read More »