
പേരാവൂര്‍:ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു തുള്ളി രക്തം എന്ന ക്യാമ്പെയ്‌നോടെയാണ് കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1992-93 എസ് എസ് എല്‍ സി ബാച്ചും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ഡിസംബര്‍ 27ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.ക്യാമ്പ് രാവിലെ 10 മണിക്ക് കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം റിജി ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമവും അധ്യാപകരെ ആദരിക്കലും ഫാ ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്യും.അനുസ്മരണം,വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകരായ ഡാനിയേല്‍ ഫ്രാന്‍സിസ്,ഫൈസല്‍ കളത്തില്‍,സഞ്ജു എം എസ്,സജികണ്ണന്‍കോടന്‍ എന്നിവര്‍ പേരാവൂര്‍ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.














