Hivision Channel

ഇരിട്ടി റെയിഞ്ച് ജ്ഞാനതീരം മത്സര പരീക്ഷ

ഇരിട്ടി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ കുരുന്നുകളിലെ മത- ഭൗതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ജ്ഞാനതീരം സീസണ്‍ സവന്‍ റെയിഞ്ച് തല മത്സര പരീക്ഷ ഇരിട്ടി ടൗണ്‍ മദ്‌റസ ഹാളില്‍ നടന്നു.ഇരിട്ടി റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരിധിയിലെ 14 മദ്‌റസകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.സമസ്ത മുദരിബ് – ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമര്‍ മുഖ്താര്‍ ഹുദവി ഉദ്ഘാടനം നിര്‍വ്വഹിച്ചു.റെയിഞ്ച് സെക്രട്ടറി കെ.എസ് അലി മൗലവി അധ്യക്ഷത വഹിച്ചു.ഇരിട്ടി മേഖല എസ്‌കെഎസ്ബിവി പ്രസിഡണ്ട് പി.കെ അബ്ദുല്‍ ഖാദര്‍ പദ്ധതി വിശദീകരിച്ചു. മുബശ്ശിര്‍ ഹുദവി ഇരിട്ടി, സി എച്ച് ഷബീര്‍ ദാരിമി പുന്നാട്, മൊയ്തീന്‍ മാസ്റ്റര്‍ ആറളം, ഖലീല്‍ ഇര്‍ഫാനി പെരുവം പറമ്പ്, ശബീര്‍ ഫൈസി പടിയുര്‍, മുസ്തഫ അന്‍വരി ഉളിക്കല്‍, ഫൈസി കീഴൂര്‍,ഹബീബ് റഹ്മാന്‍ ബാഖവി നുച്ചിയാട് എന്നിവര്‍ സംസാരിച്ചു. യു.പി മുഹമ്മദ് മുസ്ല്യാര്‍ പരിപ്പുതോട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *