Hivision Channel

പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പ് മോക്ഡ്രില്‍ 29ന്

പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 29ന് സംസ്ഥാന വ്യാപകമായി മോക്ഡ്രില്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ മോക് ഡ്രില്‍ നടക്കും. ഇതിന്റെ തയ്യാറെടുപ്പ് യോഗങ്ങള്‍ ഡിസംബര്‍ 27ന് ചേരും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മോക്ഡ്രില്ലില്‍ പങ്കെടുക്കും.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലെ ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വിലയിരുത്തപ്പെടും.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എല്ലാ ജില്ലയിലും ഏഴ് വീതം ദേശീയ പ്രതിരോധ സേനകളുടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ നിരീക്ഷിക്കും.
ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണായകമാണ് മോക്ഡ്രില്‍ എക്സര്‍സൈസുകള്‍. നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിച്ച് പോരായ്മകള്‍ വിലയിരുത്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇത് പ്രയോജനപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *