
ഇരിട്ടി: കേളകം ഇരട്ടത്തോട് വടക്കയില്‍ പ്രസ് ഉടമ ജിനേഷ് എബ്രഹാമിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതില്‍ കേരള പ്രിന്റ്‌റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. നോട്ടീസ് പ്രിന്റ് ചെയ്തത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മദ്യപിച്ചെത്തിയ രണ്ടുപേര്‍ പ്രസ്സില്‍ വെച്ചു ജിനീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ജെ. ജോഷി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പുരുഷോത്തമന്‍, ട്രഷറര്‍ കെ. അശോകന്‍,വിനേശന്‍ സായി, എന്‍. ജെ. രാരിച്ചന്‍, റോയ് സൂസിയ, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.














