Hivision Channel

Local News

25 വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ചു വന്ന Ex Hav ഉമേഷിനെ അനുമോദിച്ചു.

25 വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ചു വന്ന 2nd ആസ്സാം റൈഫിള്‍സിലെ Ex Hav ഉമേഷിനെ ആസ്സാം റൈഫിള്‍സ് കണ്ണൂര്‍-കാസറഗോഡ് ജില്ലാ കൂട്ടായ്മ അനുമോദിച്ചു. തലശ്ശേരി പാറാലില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഭാര്യ ഷൈമ ക്ക് Ex Hav ബിജു കൈതേരിയുടെ ഭാര്യ ഷീബ ബൊക്ക നല്‍കി അനുമോദിച്ചു. Ex Nb/Sub പ്രകാശന്‍, Ex Hav സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു ഉമേഷിനെ പൊന്നാട അണിയിച്ചു.

Ex Hav ബിജു കൈതേരി, Ex Hav അശോകന്‍ എന്നിവര്‍ ചേര്‍ന്നു മൊമെന്റോ നല്‍കി. ചടങ്ങില്‍ Hav പ്രദീഷ്, Hav അജയന്‍, Hav ബിജു, ഭാര്യ ഷീബ, Hav പവിത്രന്‍ ഭാര്യ നിജിഷ പവിത്രന്‍, Ex Rfn രശാന്ത് ഭാര്യ സുഷിബ രശാന്തു, Rfn പ്രവീണ്‍ ഭാര്യ സിതാര പ്രവീണ്‍ എന്നിവരും കുടുംബാഗംങ്ങളും നാട്ടുകാരും പങ്കെടുത്തു.

25 വര്‍ഷത്തെ സര്‍വീസില്‍ നിന്നും വിരമിച്ചു വന്ന Ex Hav ഉമേഷിനെ അനുമോദിച്ചു. Read More »

ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു.

ക്യാരംസ് , ചെസ്, ചിത്രരചന, ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. തുടർ ദിവസങ്ങളിൽ വടംവലി അടക്കം വിവിധ മത്സരങ്ങൾ നടക്കും

ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു. Read More »

ഓണാഘോഷവും അനുമോദനവും

കേളകം:ബാലസംഘം കേളകം ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും, എസ് എസ് എല്‍ സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും നടന്നു. കെ.കെ.ഫ്രാന്‍സിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇ.കെ അഭിനവ് അധ്യക്ഷത വഹിച്ചു.ആശ സിനീഷ്, ശശി പി പി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉപഹാരങ്ങള്‍ നല്‍കി.ശശി പി പി , കെ പി ഷാജി, അഭിനവ് ഇ.എസ് എന്നിവര്‍ സംസാരിച്ചു.

ഓണാഘോഷവും അനുമോദനവും Read More »

കണ്ണൂർ ജില്ലയിൽ ഇന്നും നാളെയും മഞ്ഞ അലെർട്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല്, അഞ്ച് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് സൂചിപ്പിക്കുന്നത്.


മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.


2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

കണ്ണൂർ ജില്ലയിൽ ഇന്നും നാളെയും മഞ്ഞ അലെർട് Read More »

കാട്ടാന കുടിൽ തകർത്തു

ഇരിട്ടി:ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ രാജൻ – രജിതാ ദമ്പതികൾ താമസിക്കുന്ന കുടിലാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത്. ഈ സമയം വീട്ടിൽ രണ്ട് മക്കൾ ഉൾപ്പടെ ഉണ്ടായിരുന്നു.

കുടിലിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കാട്ടാന കുടിൽ തകർത്തു Read More »

ഇരട്ടത്തോട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണെ്ടത്തി.

കാളികയം കുടിവെള്ള പദ്ധതിക്ക് സമീപത്ത് വച്ചാണ് മൃതദേഹം കണെ്ടത്തിയത്.കഴിഞ്ഞ ദിവസമാണ് കൊട്ടിയൂര്‍ ഇരട്ടത്തോട് കോളനിയിലെ അജിത്തിനെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

ഇരട്ടത്തോട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണെ്ടത്തി. Read More »

ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.

ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം മഞ്ഞക്കര ഹൗസിൽ ആലയാടൻ വിജയൻ (65) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് വീടിന് സമീപം റോഡിൽ വെച്ച് ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: റോജ .
മകൾ:ദേവനന്ദ.
അച്ഛൻ : പരേതനായ മഞ്ഞക്കര ചന്തു അമ്മ : ആലയാടൻ ദേവു സഹോദരങ്ങൾ: ലീല ,തങ്കമണി, വത്സൻ , ബാബുരാജ്, പത്മിനി, വിമല, വസുമതി,മോഹിനി, പുഷ്പ പരേതനായ ബാലൻ
ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക്
ഈരായിക്കൊല്ലി തറവാട് വീട്ടിൽ .

ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു. Read More »

എടൂരില്‍ വുമണ്‍ ഫിലിം ഫെസ്റ്റിവല്‍

ആറളം ഗ്രാമപഞ്ചായത്ത് സി ഡി എസ്, കുടുംബശ്രീ മിഷന്‍, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ വുമണ്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. എടൂരില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റിവല്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി വാഴപ്പള്ളി, വത്സജോസ്, ജോസ് അന്ത്യാകുളം,അബ്ദുല്‍ നാസര്‍ മെമ്പര്‍സെക്രട്ടറി സോമന്‍ പി വി എന്നിവര്‍ സംസാരിച്ചു.

എടൂരില്‍ വുമണ്‍ ഫിലിം ഫെസ്റ്റിവല്‍ Read More »

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം. വൈദ്യുതി തൂണ്‍ തകര്‍ന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം Read More »

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടിട്ടില്ല;മുഖ്യമന്ത്രി നിയമസഭയില്‍

അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയില്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടിട്ടില്ല;മുഖ്യമന്ത്രി നിയമസഭയില്‍ Read More »