ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിര്‍ദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും.
ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍എന്നിവര്‍ കേന്ദസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഡെങ്കിപ്പനി, മലേറിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലി പുനഃരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം പൊന്നാനിയിലേക്ക് കൊണ്ടു വരും. ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം.
മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉറങ്ങി ഏഴുന്നേറ്റപ്പോള്‍ ഷൗക്കത്തിനെ കണ്ടില്ല. തുടര്‍ന്ന് പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉള്‍പ്പെടെ കടലിൽ തെരച്ചില്‍ നടത്തുന്നതിൽ പങ്കാളികളായി. പൊന്നാനിയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടിൽ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികൾ പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.
ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്” മന്ത്രി വ്യക്തമാക്കി.
ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം 1204 ഭിന്നശേഷിക്കാരെ സ്കൂളുകൾ നിയമിച്ചു. വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ ഹെൽപ് ഡെസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ വെച്ച് പത്തോളം അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ് നേരിൽ കൈമാറി. ഇതിനുപുറമേ 20 വർഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളും തീർപ്പാക്കിയുള്ള ഉത്തരവും കൈമാറി. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പരിപാടിയിൽ വെച്ച് പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
മറവിരോഗത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് പലപഠനങ്ങളും നടന്നുവരുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം തുടങ്ങിയവയൊക്കെ അൽഷിമേഴ്സ് സാധ്യത കൂട്ടുന്നതായി ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പർടെൻഷനും അൽഷിമേഴ്സും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പറയുകയാണ് ഒരുകൂട്ടം ഗവേഷകർ. ഹൈപ്പർടെൻഷൻ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം 72 വയസ്സുപ്രായമുള്ള 31,000-ത്തിലേറെ പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഓസ്ട്രേലിയ, സ്പെയിൻ, ജപ്പാൻ തുടങ്ങി പതിനാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിന്റെ ഭാഗമായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഒമ്പതുശതമാനംപേർ ഉയർന്ന രക്തസമ്മർദത്തിന് ചികിത്സ തേടാത്തവരാണെന്ന് കണ്ടെത്തിയത്. 51ശതമാനംപേർ ഹൈപ്പർടെൻഷന് മരുന്നെടുക്കുന്നവരും 36 ശതമാനം പേർ ഉയർന്ന രക്തസമ്മർദം ഇല്ലാത്തവരുമാണ്.
ആഗോളതലത്തിൽ 46ശതമാനംപേരും തങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് തിരിച്ചറിയാത്തവരാണെന്ന് ഗവേഷകർ പറയുന്നു. ഹൈപ്പർടെൻഷൻ ഉള്ള അഞ്ചിലൊരാൾ മാത്രമേ അത് ഫലപ്രദമായി നിയന്ത്രണവിധേയമാക്കുന്നുള്ളൂ എന്നും ഗവേഷകർ പറയുന്നുണ്ട്. ഹൈപ്പർടെൻഷന് ചികിത്സ തേടാത്തവരിൽ 36ശതമാനമാണ് അൽഷിമേഴ്സിന് സാധ്യതയുള്ളത്. ഹൈപ്പർടെൻഷന് ചികിത്സ സ്വീകരിക്കുന്നവരിൽ താരതമ്യേന അൽഷിമേഴ്സ് സാധ്യത കുറവാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ മുപ്പത്തിനും എഴുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള ഇരുനൂറു കോടിയിലേറെ പേർ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർ ടെൻഷനുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അറുപതിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് പൊതുവേ ഹൈപ്പർ ടെൻഷൻ സാധാരണമായി കാണാറുള്ളതെങ്കിലും യുവാക്കളിലും ഇതു കൂടുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നത്.
ഹൈപ്പർടെൻഷൻ സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ
രക്താതിമര്‍ദം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അസുഖത്തെ നിയന്ത്രണ വിധേയമാക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ടകാലയളവ് വരെ മുടക്കമില്ലാതെ തുടരുക എന്നതില്‍ വിട്ടുവീഴ്ച അരുത്. മരുന്നുകളുടെ ഉപയോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയോ, സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയോ ചെയ്യരുത്. ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാള്‍ വലിയ ദോഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ജീവിത ശൈലി ക്രമീകരണം നിര്‍ബന്ധമാണ്. രക്താതിമര്‍ദത്തിലേക്ക് നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ബന്ധമായും ക്രമീകരിക്കണം. പൊണ്ണത്തടി കുറയ്ക്കുക, കൃത്യമായ അളവില്‍ വ്യായാമം ചെയ്യുക, ഉപ്പേരി, പപ്പടം, ഉണക്ക മത്സ്യം, അച്ചാര്‍ പോലുള്ള ഉപ്പ് കൂടുതലായി അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം ആവശ്യമെങ്കില്‍ രുചിക്ക് വേണ്ടി അല്‍പ്പം എന്ന രീതിയില്‍ മാത്രമാക്കുകയും ചെയ്യണം.
ജീവിത ശൈലീ രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം മാനസിക സമ്മര്‍ദമാണ്. തൊഴില്‍പരമായും അല്ലാതെയുമുള്ള മാനസിക സംഘര്‍ഷം പുതിയ കാലത്തിന്റെ സവിശേഷത കൂടിയാണ്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പല അസുഖങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന രീതി ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശത്തോട് കൂടി മാത്രമേ മരുന്നുകള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.
രക്താതിമര്‍ദത്തിനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് നിര്‍ദ്ദേശിച്ച അളവില്‍ എത്രകാലമാണോ കഴിക്കേണ്ടത് അത്രയും കാലം കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിന്റെ അളവില്‍ ക്രമീകരണം നടത്തണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മരുന്ന് ക്രമീകരിക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.
ടൂറിസ്റ്റ് ബസുകള്‍ക്ക്(കോണ്‍ട്രാക്ട് ക്യാരേജ്) വെള്ളനിറം ഒഴിവാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍(എസ്.ടി.എ.) നിറംമാറ്റം പരിഗണനയ്‌ക്കെത്തിയെങ്കിലും കളര്‍കോഡ് പിന്‍വലിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ അജന്‍ഡയായി അവതരിപ്പിച്ച വിഷയങ്ങളില്‍ സാധാരണ പിന്മാറ്റം ഉണ്ടാകാറില്ല. അതേസമയം, ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ നിറം ഒക്ടോബര്‍ ഒന്നു മുതല്‍ മുന്നിലും പിന്നിലും മാത്രം മഞ്ഞയിലേക്കു മാറ്റാനും എസ്.ടി.എ. തീരുമാനിച്ചു. ഇരുചക്രവാഹനങ്ങള്‍ക്കു ബാധകമല്ല. ഇവ രണ്ടും ഔദ്യോഗിക ശുപാര്‍ശകളായിട്ടാണ് യോഗം പരിഗണിച്ചത്.
ഒന്‍പത് ജീവനുകള്‍ നഷ്ടമായ വടക്കഞ്ചേരി ബസപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്. ഗതാഗതമന്ത്രി മാറിയതോടെയാണ് ഏകീകൃത നിറം മാറ്റാന്‍ നീക്കമുണ്ടായത്. എന്നാല്‍, സര്‍ക്കാര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു.
ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് നിലവില്‍ ഏകീകൃത നിറമില്ല. എല്‍ ബോര്‍ഡും സ്‌കൂളിന്റെ പേരുമാണ് തിരിച്ചറിയല്‍മാര്‍ഗം. ഇതു പര്യാപ്തമല്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ എതിര്‍ത്തതിന്റെ പേരില്‍ ഡ്രൈവിങ് സ്‌കൂളുകാരോടുള്ള പകപോക്കലാണ് നിറംമാറ്റമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിറംമാറ്റം സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ വാദം. 30,000 പരിശീലനവാഹനങ്ങളാണ് ഇപ്പോഴുള്ളത്.
ക്രോസ് പ്ലാറ്റ്ഫോം മെസേജിങ് ആപ്പ് ഒരു ഡിഫോൾട്ട് ചാറ്റ് തീം ഫീച്ചർ വികസിപ്പിച്ചെടുക്കുന്നുണ്ടെന്നും അത് വാൾപേപ്പറിനായുള്ള ഒന്നിലധികം വർണ്ണ ഓപ്ഷനുകളിൽ നിന്നും ആപ്പിൽ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന ചാറ്റ് ബബിളുകളിൽ നിന്നും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് സൂചന. ആൻഡ്രോയ‌്ഡിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഈ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ADVERTISEMENT
വാബൈറ്റ്ഇൻഫോയാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ആൻഡ്രോയ്‌ഡിനായുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ഉപയോക്താക്കൾക്ക് ഇത് പരീക്ഷിക്കാൻ കഴിയില്ല. ഫീച്ചർ ട്രാക്കർ പങ്കിട്ട ഒരു സ്‌ക്രീൻഷോട്ടിൽ ഇത് സംബന്ധിച്ച വിശദാംശങ്ങളുണ്ട്. അതിൽ ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുന്നതിലൂടെ സന്ദേശത്തിന്‍റെ നിറവും (ചാറ്റ് ബബിൾസ്) വാൾപേപ്പറും മാറ്റുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നു. ചാറ്റ് ബബിൾ നിറങ്ങൾ പരിഷ്‌ക്കരിക്കുന്നതിനുള്ള സാധ്യത ഈ വർഷം ആദ്യം ഐഒഎസിൽ ഒരു തീം പിക്കറിനൊപ്പം കണ്ടെത്തിയിരുന്നു.
ഒരു തീം പ്രീസെറ്റ് തിരഞ്ഞെടുക്കുന്നത് അല്ലെങ്കിൽ പുതിയ ചാറ്റ് തീം മെനുവിൽ ഒരു ചാറ്റ് ബബിൾ നിറവും വാൾപേപ്പറും തിരഞ്ഞെടുക്കുന്നത്, എല്ലാ ചാറ്റുകൾക്കുമുള്ള ചാറ്റ് തീം ഡിഫോൾട്ടായി മാറ്റും. ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് ചാറ്റ് തീം സജ്ജീകരിച്ചതിന് ശേഷം, ഓരോ ചാറ്റിലും ഇഷ്‌ടാനുസൃതമാക്കിയ ചാറ്റ് തീമുകൾ തിരഞ്ഞെടുക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല.
ഫേസ്ബുക്ക് മെസഞ്ചറിലെയും ഇൻസ്റ്റാഗ്രാമിലെയും ചാറ്റ് തീമുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു സംഭാഷണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു തീം ഉപയോഗിക്കാം. തിരഞ്ഞെടുത്ത വാൾപേപ്പറും ചാറ്റ് ബബിൾ നിറവും മാത്രമേ വാട്‌സ്ആപ്പ് ഉപയോക്താവിന്‍റെ സ്മാർട്ട്‌ഫോണിൽ പ്രദർശിപ്പിക്കുകയുള്ളൂ. മൊബൈൽ, ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ ഉടനീളം വാട്‌സ്ആപ്പ് പൊതുവെ സമാനമായ പ്രവർത്തനം വാഗ്ദാനം ചെയ്യുന്നതിനാൽ ഭാവിയിൽ ഈ തീമുകൾ വാട്‌സ്ആപ്പിന്‍റെ ഡെസ്‌ക്‌ടോപ്പ് മോഡലിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.
തളിപ്പറമ്പ് സ്വദേശി എം. പി മൻസൂർ (36) പിടികൂടിയത്. കണ്ണൂർ എസ് പിയുടെ ലഹരി വിരുദ്ധ സ്കോഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കാണ് സംഭവം. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പ്രതിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡോക്ടര്‍ ചമഞ്ഞ് ഏലപ്പാറ സ്വദേശിയുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ അമ്മയും മകനും അറസ്റ്റിലായി. പാലാ കിടങ്ങൂര്‍ മംഗലത്ത്കുഴിയില്‍ ഉഷ അശോകന്‍(58), മകന്‍ വിഷ്ണു(38) എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രദീഷിന്റെ പക്കല്‍നിന്നു പലതവണയായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
പ്രദീഷ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പരിചയപ്പെടുന്നത്. പ്രദീഷ് തന്റെ മകന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളില്‍ സഹായിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നും പരിചയപ്പെടുത്തി. പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴും പ്രദീഷ്, വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് 55 ലക്ഷം രൂപ ചെലവായി. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പില്‍നിന്നു വാങ്ങി നല്‍കാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കല്‍നിന്നു പണം കൈപ്പറ്റിയത്.
പ്രദീഷ് നല്‍കിയ പരാതിയില്‍ പീരുമേട് പോലീസാണ് ഇരുവരേയും പിടിച്ചത്. ഏറ്റുമാനൂരില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പതിനൊന്ന് കേസുകള്‍ ഇവരുടെ പേരിലുണ്ട്. നോര്‍ത്ത് പറവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്.
പാരീസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ബന്ധുക്കളും മറ്റു ഗുസ്തി താരങ്ങളും നാട്ടുകാരും ഒരുക്കിയത്. കനത്ത സുരക്ഷയും ദില്ലിയില്‍ ഒരുക്കിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റംഗ് പൂനിയ തുടങ്ങിയവര്‍ താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണത്തിനിടെ വികാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറഞ്ഞു. ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും വിനേഷ് വ്യക്തമാക്കി. രാജ്യം നല്‍കിയത് സ്വര്‍ണ മെഡലിനേക്കാള്‍ നല്‍കിയ ആദരവെന്ന് വിനേഷിന്റെ അമ്മ പറഞ്ഞു.സ്വീകരണത്തിന് ശേഷം തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും. നേരത്തെ, വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത് ചര്‍ച്ചയായിരുന്നു. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനം തനിക്ക് അറിയാമെന്നും വിനേഷ്. സപ്പോര്‍ടിംഗ് സ്റ്റാഫിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങള്‍ക്കിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വനിതകളുടെ അന്തസ്സിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കുമായാണ് ഗുസ്തി സമരത്തില്‍ പൊരുതിയത്. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരും. പാരിസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പങ്കുവെച്ച കത്തില്‍ പറയുന്നു. പോരാട്ടം ഇനിയും തുടരുമെന്ന് സൂചനയാണ് ഫോഗട്ട് നല്‍കിയത്.ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവന്‍ മഹാവീര്‍ ഫോഗട്ട് വ്യക്തമാക്കിയിരുന്നു. കോടതി വിധിയോടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്‌സിനായി തയ്യാറെടുക്കാന്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു. സംഗീത ഫോഗട്ടിനെയും റിതു ഫോഗട്ടിനെയും അടുത്ത ഒളിംപിക്‌സിനായി തയാറെടുപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് വ്യക്തമാക്കി.
50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്ക് മുന്നേറിയ വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷനാണ് അയോഗ്യയാക്കിയത്. 100 ഗ്രാം ഭാരകൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര് ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.
അത്യാഹിത വിഭാഗങ്ങൾ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. സമരത്തോട് കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിൽ രാവിലെ 9.30ന് തിരുവനന്തപുരം ഉള്ളൂര്‍ കവലയിലേക്ക് സംയുക്ത പ്രതിഷേധമാർച്ച് നടക്കും
വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ ഡോക്ടർമാരുടെ പ്രതിഷേധം കൊൽക്കത്തക്ക് പുറത്തേക്ക് കടന്നുകൊണ്ടാണ് ഇന്ന് രാജ്യവ്യാപക സമരം ആരംഭിച്ചിരിക്കുന്നത്. ബംഗാൾ സർക്കാരിന് പുറമേ കേന്ദ്രസർക്കാരിനെതിരെയും സമരം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇന്ന് ചേരുന്ന ഡോക്ടർസ് സംഘടനകളുടെ ജനറൽ ബോഡി യോഗത്തിൽ സമരം കടുപ്പിക്കാനുള്ള നടപടികൾ തീരുമാനിക്കും. ദില്ലിയിൽ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിലാണ് തലസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചത് ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാരംഭിച്ച ദില്ലിയിൽ ആരംഭിച്ച സമരത്തിൽ നൂറു കണക്കിന് ഡോക്ടർമാരാണ് അണിനിരന്നത്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളത്തിലും തമിഴിലുമടക്കം പ്ലക്കാർഡുകളുണ്ടായിരുന്നു .
കൊൽക്കത്ത സംഭവവും സെൻട്രൽ പ്രൊട്ടക്ഷൻ ആക്ടുമടക്കം ഉന്നയിച്ച വിഷയങ്ങളിൽ രേഖാമൂലം മറുപടി കിട്ടാതായതോടെ സമരം എട്ട് മണിക്കൂറോളം നീണ്ടു. രാത്രിയേറെ വൈകി നടന്ന മൂന്നാം ചർച്ചയിൽ അധികൃതർ അയഞ്ഞതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് നടക്കുന്ന ഡോക്ടർ സംഘടനകളുടെ ജനറൽ ബോഡി യോഗത്തിന് ശേഷം സമരം കടുപ്പിക്കാനാണ് നിലവിലെ തീരുമാനം. നിർഭയക്കേസിന് ശേഷം വന്ന നിയമങ്ങൾ ദുർബമാകുന്നെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ ഉയർത്തിയിരുന്നു. സമീപകാലത്തായി രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യവും ഡോക്ടർമാരെ തെരുവിലിറക്കി.