Hivision Channel

Kerala news

നവരാത്രി ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആദ്യ സമ്മാന കൂപ്പണ്‍ വിതരണവും

ചപ്പാരം: 35-ാമത് ചപ്പാരം ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആദ്യ സമ്മാന കൂപ്പണ്‍ വിതരണവും ടി. വാസുദേവന്‍ നായര്‍ നിര്‍വ്വഹിച്ചു. ആഘോഷകമ്മിറ്റി പ്രസിഡണ്ട് ഗംഗാധരന്‍ കോലംചിറ സമ്മാനക്കൂപ്പണ്‍ ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി കൂടത്തില്‍ ശ്രീകുമാര്‍, വൈസ് പ്രസിഡണ്ടുമാരായ ബി.കെ മുരളീധരന്‍, പ്രഭാകരന്‍, രക്ഷാധികാരികളായ മുകുന്ദന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ ബേബി സോജ എന്നിവര്‍ സംബന്ധിച്ചു.

അധ്യാപകരെ ആദരിച്ചു

കൊളക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. പൂര്‍വകാല അധ്യാപിക എല്‍സി ടീച്ചര്‍ മുഖ്യാതിഥി ആയി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍, ഗുരുവന്ദനം, വിവിധ കലാപരിപാടികള്‍, മധുരപലഹാര വിതരണം എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് ജാന്‍സി തോമസ്, പി.ടി.എ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ആശ രാജേഷ്, സ്‌കൂള്‍ ലീഡര്‍ കോളിന്‍ ജോഷി, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ഓണചന്ത

ആറളം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണചന്ത എടൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുമ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജെസി വാഴപ്പള്ളി, മെമ്പര്‍മാരായ വത്സ ജോസ്, മേരിക്കുട്ടി ഇ.പി, ജെസി ഉമ്മികുഴി, മെമ്പര്‍ സെക്രട്ടറി സോമന്‍ പി.വി എന്നിവര്‍ സംസാരിച്ചു. വിഷരഹിത പച്ചക്കറികളും, മായമില്ലാത്ത കുടുംബശ്രീ ഉത്പന്നങ്ങളും ചന്തയില്‍ ലഭ്യമാണ്.

ഉല്‍പ്പന്നങ്ങളുടെ വിപണനവും പായസമേളയും

പേരാവൂര്‍: ഓണത്തോട് അനുബന്ധിച്ച് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭകരുടെയും ജെ. എല്‍.ജിയുടെയും ഉല്‍പ്പന്നങ്ങളുടെ വിപണനവും , പായസമേളയും പേരാവൂര്‍ മാവേലി സ്റ്റോറിന് സമീപം ആരംഭിച്ചു. പഞ്ചായത്തഗം ബാബു കെ യുടെ അധ്യക്ഷതയില്‍ കെ.വി ശരത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാനി, പഞ്ചായത്ത് സെക്രട്ടറി ജോഷ്വാ, പഞ്ചായത്ത് അംഗങ്ങളായ യമുന, ബേബി സോജ തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബസംഗമവും ഓണാഘോഷവും

മഞ്ഞളാംപുറം: മഹാത്മാ ജനശ്രീയുടെ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അഡ്വ.സ്റ്റാനി സെബാസ്റ്റ്യന്‍, ഷാജി പാറയില്‍, വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി, മിനി പുളിന്താനം എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങള്‍ക്കും സമ്മാനദാനത്തിനും ശേഷം ഓണസദ്യയും നടത്തി.

കേളകം യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചിത്രരചന മത്സരം നടത്തി

കേളകം: യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന മത്സരം നടത്തി. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അമ്പതിലധികം കുട്ടികള്‍ പങ്കെടുത്തു.

ഓണാഘോഷ പരിപാടി

കേളകം: ക്ഷീര വികസന വകുപ്പിന്റെയും, പേരാവൂര്‍ ക്ഷീര സംഘം സെക്രട്ടറിമാരുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി നടത്തി. പൂവ്വത്തിന്‍ചോലയില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച സംഘം സെക്രട്ടറിമാരുടെ മക്കളെ ആദരിച്ചു. പേരാവൂര്‍ ക്ഷീരവികസന ഓഫീസര്‍ അനുശ്രീ, കണ്ണൂര്‍ മില്‍മ പി &ഐ ഓഫീസര്‍ മാത്യു, വിനു രാജ്, മില്‍മ സൂപ്പര്‍ വൈസര്‍ ഷെല്‍ന പ്രസാദ്, പേരാവൂര്‍ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാരായ ശ്രീജിത്ത്, ബിനോയ്, സന്തോഷ് ജോസഫ്, പവിത്രന്‍, ഗ്രേസി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ഓണപൂക്കളം ഓണസദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.

പേരാവൂര്‍ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി

പേരാവൂര്‍: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി നടന്നു. സെന്റര്‍ മാനേജര്‍ ആര്‍.കെ സുജിന്‍ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഹെഡ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.രമ്യ, അമൃത, നിഷാന,
സിസ്ന, സാബു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു. ചൊവ്വാഴ്ച നടക്കുന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

നെടുംപുറംചാല്‍: തൊണ്ടിയില്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കുമായി നെടുംപുറംചാല്‍ ഓഫീസില്‍ വെച്ച് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. നെടുംപുറംചാല്‍ പള്ളി വികാരി ഫാ.ജോസഫ് മുണ്ടയ്ക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ഡോക്ടര്‍ രതീഷ് കുമാര്‍, ഷാജി കൈതക്കല്‍, സിബി, ചെറിയാന്‍, തങ്കച്ചന്‍, ജോമോന്‍, ലിന്‍സി, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച ട്രസ്റ്റില്‍ വെച്ച് രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇക്കുറി ഓണം മഴയില്‍ മുങ്ങാന്‍ സാധ്യത

ഇക്കുറി ഓണം മഴയില്‍ മുങ്ങാന്‍ സാധ്യത. സംസ്ഥാനത്തെ മധ്യ-തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്രാടനാളായ മറ്റന്നാള്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, എറണാകുളം,ഇടുക്കി കോഴിക്കോട്, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്, തിരുവോണദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നില്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ മലയോരമേഖലയിലടക്കം അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. കോമറിന്‍ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറന്‍ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാന്‍ കാരണം.