നെടുംപുറംചാല്‍: തൊണ്ടിയില്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കുമായി നെടുംപുറംചാല്‍ ഓഫീസില്‍ വെച്ച് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. നെടുംപുറംചാല്‍ പള്ളി വികാരി ഫാ.ജോസഫ് മുണ്ടയ്ക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് ഡോക്ടര്‍ രതീഷ് കുമാര്‍, ഷാജി കൈതക്കല്‍, സിബി, ചെറിയാന്‍, തങ്കച്ചന്‍, ജോമോന്‍, ലിന്‍സി, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും ആദ്യ തിങ്കളാഴ്ച ട്രസ്റ്റില്‍ വെച്ച് രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.