പേരാവൂര്‍: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടി നടന്നു. സെന്റര്‍ മാനേജര്‍ ആര്‍.കെ സുജിന്‍ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് ഹെഡ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.രമ്യ, അമൃത, നിഷാന,
സിസ്ന, സാബു എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു. ചൊവ്വാഴ്ച നടക്കുന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും.