Hivision Channel

latest news

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി

ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. അതേസമയം സിലിണ്ടര്‍ ഒന്നിന് മുംബൈയില്‍ വര്‍ധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയില്‍ നിന്ന് 2764 രൂപയായി സിലിണ്ടര്‍ വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ 65.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ട വില 2983 രൂപയാണ്. മുമ്പ് ഇത് 2932 രൂപയായിരുന്നു.

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി Read More »

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.20 മുതല്‍ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ ഉണ്ടെങ്കിലും വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നിട്ടില്ല. ഏകദേശം 600 മുതല്‍ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍ നിന്ന് സ്വാപ്പ് കരാര്‍ പ്രകാരം ലഭിച്ചിരുന്ന 200 മെഗവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമാകും.

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം Read More »

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിധി

വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിധി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം എന്നാണ് മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ വിധി. കോടതി ചെലവുകള്‍ അടക്കം ചേര്‍ത്താണ് തുക വിധിച്ചിരിക്കുന്നത്. സുധിയുടെ ഭാര്യ, രണ്ടുമക്കള്‍, അമ്മ എന്നിവരാണ് അവകാശികള്‍. സുധിയുടെ കുടുംബത്തിന് വേണ്ടി അഡ്വ. കലേഷ് കുമാര്‍ ഹാജരായി.

30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു. 2023 ജൂണില്‍ തൃശ്ശൂര്‍ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് നടന്‍ കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുധിക്കൊപ്പം ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിധി Read More »

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമര്‍ശിച്ചു. ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പറഞ്ഞ മന്ത്രി തിരുവനന്തപുരം ഡിഎംഒ ഏറ്റവും ഒടുവില്‍ വിശദീകരിച്ചാല്‍ മതിയെന്നും പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പകര്‍ച്ചപ്പനി വ്യാപനം നിസ്സാരമായി കാണരുതെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി Read More »

കായിക മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഇനി കായിക വകുപ്പില്‍ തന്നെ ജോലി നല്‍കും: മന്ത്രി ഒ ജെ ജനീഷ്

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ വിദര്‍ശക്ക് കേരളത്തില്‍ തന്നെ ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഇനി കായിക വകുപ്പില്‍ തന്നെ ജോലി നല്‍കാന്‍ ശ്രമിക്കും. അതിലൂടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഈ വകുപ്പ് മുന്നോട്ടു പോകും. വിദര്‍ഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നല്‍കിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.

എല്ലാം അഡ്വാന്‍സ് ആയി പ്രഖ്യാപിക്കുകയും ആദ്യം നല്‍കുകയും ചെയ്യുക എന്നത് ആണ് സര്‍ക്കാരിന്റെ നയം. മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുവാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയല്‍ നീക്കം കഴിഞ്ഞു. അത് ഒക്ടോബര്‍ 13ന് ജി വി രാജ ജന്മദിനത്തില്‍ തിരുവനന്തപുരത്ത് വച്ച് നല്‍കും.

വകുപ്പിന് സൂക്ഷ്മതയും വേഗതയും ഉണ്ടാകും. താളം ചവിട്ടിനില്‍ക്കല്‍ ഉണ്ടാകില്ല. താന്‍ ഷൂട്ടിംഗ് പഠിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നുള്ള നിലയ്ക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.

കായിക മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഇനി കായിക വകുപ്പില്‍ തന്നെ ജോലി നല്‍കും: മന്ത്രി ഒ ജെ ജനീഷ് Read More »

സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഈ മാസം മരിച്ചത് 20 പേര്‍

സംസ്ഥാനത്ത് പനി കേസുകളില്‍ കുത്തനെ വര്‍ധന. ഈ മാസം ഇതുവരെ 20 ഇന്‍ഫ്‌ലുവന്‍സ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇന്‍ഫ്‌ലുവന്‍സ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 11,021 പേര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്‌ലുവന്‍സ മരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പനി വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം
പനി, ശരീരവേദന, ജലദോഷം ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഇന്‍ഫ്‌ലുവന്‍സയാകാം, ശ്രദ്ധ വേണം.
ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം, സ്വയം ചികിത്സ പാടില്ല.
രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പൂര്‍ണ്ണവിശ്രമം.
ധാരാളം വെള്ളം കുടിയ്ക്കണം.
രോഗമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കുക. പ്രതിരോധശേഷി കുറഞ്ഞവരും മാസ്‌ക് ധരിക്കുക.
പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.
പനിയുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുത്.
മരുന്ന് കഴിക്കാന്‍ മടിക്കരുത്.
ഡെങ്കിപ്പനിയിലും ജാഗ്രത വേണം
വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുക് പടരുന്ന് തടയണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകള്‍ പെരുകാം. ഡ്രൈ ഡേ കൃത്യമായി പാലിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകകളിലും ഡ്രൈ ഡേ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കൊതുക് പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങള്‍, വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസെറ്റ് ഇതില്ലെല്ലാം കണ്ണ് വേണം. ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി വലിച്ചെറിയരുത്. ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെയ്ക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണം. രണ്ടാമതും ഡെങ്കി വന്നാല്‍ ഗുരുതരമാകാം.

സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഈ മാസം മരിച്ചത് 20 പേര്‍ Read More »

എസ്ഐആര്‍: വിവാദമായ ഫോം സിക്സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഏറെ വിവാദമായ ഫോം സിക്സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. ECINet-ല്‍ നിന്നാണ് അനുബന്ധ ചോദ്യങ്ങള്‍ നീക്കിയത്.

എസ്ഐആറിലെ ഫോം 6- ല്‍ അപേക്ഷകന്റെ രക്ഷകര്‍ത്താവിന്റെയോ മുത്തച്ഛന്‍ മുത്തശ്ശിയുടെയോ മുന്‍എസ്ഐആര്‍ വിവരങ്ങള്‍ തേടുന്ന അനുബന്ധ ചോദ്യം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ അനുബന്ധ ചോദ്യമാണ് പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്തത്.

എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് നീക്കം ചെയ്തത്. എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് നടപടി.

എസ്ഐആര്‍: വിവാദമായ ഫോം സിക്സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More »

ഓപ്പറേഷന്‍ തണ്ടര്‍ ;മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

മട്ടന്നൂര്‍:ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിന്റെ റൂമിലും,ആഡംബര ജീപ്പായ താര്‍ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎയുമായി മലപ്പുറം പുതുപൊന്നാനി പാലക്കല്‍ വീട്ടില്‍ ഡോക്ടര്‍ ഇര്‍ഷാദ് എച്ച് എ ,തലശ്ശേരി വടക്കുമ്പാട് കൂളി ബസാറില്‍ സദ്മം വീട്ടില്‍ ഡോക്ടര്‍ സിദ്ധാര്‍ത്ഥ് സി പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ പിടിയിലായത് .ഒരാള്‍ ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലെ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിയും,മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുമാണ്.ഇവരെ ചോദ്യം ചെയ്തതില്‍ എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്നാണെന്ന് മൊഴി നല്‍കിയിരുന്നു

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബഷീര്‍,കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ്,കെ ബിനീഷ്,പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി ഹണി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി അഭിജിത്,സി വി റിജുന്‍,കെ കെ രാഗില്‍ എന്നിവരടങ്ങുന്ന സംഘമാണ് വിദഗ്ദമായി ഇവരെ പിടികൂടിയത് .

ഓപ്പറേഷന്‍ തണ്ടര്‍ ;മട്ടന്നൂരില്‍ എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍ Read More »

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പ്രവര്‍ത്തകരെ ബിജെപി കയറൂരി വിടുകയാണെന്ന് സണ്ണി ജോസഫ്; ശക്തമായ നടപടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്. മുന്‍വശത്തെ ഗ്ലാസ് ഉള്‍പ്പെടെ എറിഞ്ഞു തകര്‍ത്തു. ഡിസിസി ഓഫീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ശക്തമായ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി ഓഫീസുകള്‍ കേരളത്തില്‍ ഒരിടത്തും ആരും ആക്രമിക്കാറില്ല. അങ്ങനെയൊരു സംസ്‌കാരമല്ല നമ്മുടേത്. ആര് ചെയ്താലും ശരി അവരുടെ മേല്‍ ശക്തമായ നടപടിയുണ്ടാകും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രതിഷേധത്തിലൊന്നും തെറ്റില്ല, പക്ഷേ അത് അക്രമാസക്തമായാല്‍ പൊലീസ് പ്രവര്‍ത്തിക്കും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫും ഡിസിസി ഓഫീസ് സന്ദര്‍ശിച്ചു. കൊടിമരങ്ങള്‍ തകര്‍ത്തു. മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ത്തു. തീയിട്ട് നശിപ്പിച്ചു. അതിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായിട്ടും ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറും കൈയേറ്റവും എന്ന് മനസിലാക്കുന്നു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. അതിന് ഏതെങ്കിലും ഓഫീസ് ആക്രമിക്കലല്ല. ഇതൊരു ഗുണ്ടായിസ്റ്റ് രാഷ്ട്രീയമാണ്. അവര്‍ക്കെതിരെ ദേശീയ തലത്തില്‍ ഉയരുന്ന രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷത്തില്‍ ഉള്‍പ്പടെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. ആ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ തലസ്ഥാന നഗരിയില്‍ തന്നെ നടത്തുന്നത്. കോണ്‍ഗ്രസ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അക്രമരാഷ്ട്രീയത്തിന് വഴങ്ങിക്കൊടുക്കുകയുമില്ല. പ്രവര്‍ത്തകരെ കയറൂരി വിടുകയാണ് ബിജെപി. അവരെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണം സണ്ണി ജോസഫ് പറഞ്ഞു.

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പ്രവര്‍ത്തകരെ ബിജെപി കയറൂരി വിടുകയാണെന്ന് സണ്ണി ജോസഫ്; ശക്തമായ നടപടിയെന്ന് ചെന്നിത്തല Read More »

യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്ക് മുന്‍ കാലങ്ങളിലേത് പോലെ നിറയെ എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ വേണ്ട എന്നത് വി ഡി സതീശന്‍ അധികാരമേറ്റ ശേഷം എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു. അത് അദ്ദേഹം നടപ്പാക്കി വരികയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പൈലറ്റ് വാഹനങ്ങള്‍ കണ്ടതോടെ മുഖ്യമന്ത്രി തന്റെ കടുത്ത അനിഷ്ടം ഡിസിപിയെ അറിയിച്ചു. അധികമായി വന്ന വാഹനങ്ങള്‍ പിന്നീട് മടക്കി അയയ്ക്കുകയായിരുന്നു.

യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി Read More »