Hivision Channel

എസ്ഐആര്‍: വിവാദമായ ഫോം സിക്സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഏറെ വിവാദമായ ഫോം സിക്സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. ECINet-ല്‍ നിന്നാണ് അനുബന്ധ ചോദ്യങ്ങള്‍ നീക്കിയത്.

എസ്ഐആറിലെ ഫോം 6- ല്‍ അപേക്ഷകന്റെ രക്ഷകര്‍ത്താവിന്റെയോ മുത്തച്ഛന്‍ മുത്തശ്ശിയുടെയോ മുന്‍എസ്ഐആര്‍ വിവരങ്ങള്‍ തേടുന്ന അനുബന്ധ ചോദ്യം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ അനുബന്ധ ചോദ്യമാണ് പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്തത്.

എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് നീക്കം ചെയ്തത്. എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *