
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.20 മുതല്‍ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ ഉണ്ടെങ്കിലും വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നിട്ടില്ല. ഏകദേശം 600 മുതല്‍ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍ നിന്ന് സ്വാപ്പ് കരാര്‍ പ്രകാരം ലഭിച്ചിരുന്ന 200 മെഗവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമാകും.














