Hivision Channel

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമര്‍ശിച്ചു. ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പറഞ്ഞ മന്ത്രി തിരുവനന്തപുരം ഡിഎംഒ ഏറ്റവും ഒടുവില്‍ വിശദീകരിച്ചാല്‍ മതിയെന്നും പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പകര്‍ച്ചപ്പനി വ്യാപനം നിസ്സാരമായി കാണരുതെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *