Hivision Channel

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിധി

വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ വിധി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം എന്നാണ് മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ വിധി. കോടതി ചെലവുകള്‍ അടക്കം ചേര്‍ത്താണ് തുക വിധിച്ചിരിക്കുന്നത്. സുധിയുടെ ഭാര്യ, രണ്ടുമക്കള്‍, അമ്മ എന്നിവരാണ് അവകാശികള്‍. സുധിയുടെ കുടുംബത്തിന് വേണ്ടി അഡ്വ. കലേഷ് കുമാര്‍ ഹാജരായി.

30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു. 2023 ജൂണില്‍ തൃശ്ശൂര്‍ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് നടന്‍ കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുധിക്കൊപ്പം ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *