
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ വിദര്‍ശക്ക് കേരളത്തില്‍ തന്നെ ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഇനി കായിക വകുപ്പില്‍ തന്നെ ജോലി നല്‍കാന്‍ ശ്രമിക്കും. അതിലൂടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഈ വകുപ്പ് മുന്നോട്ടു പോകും. വിദര്‍ഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നല്‍കിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.
എല്ലാം അഡ്വാന്‍സ് ആയി പ്രഖ്യാപിക്കുകയും ആദ്യം നല്‍കുകയും ചെയ്യുക എന്നത് ആണ് സര്‍ക്കാരിന്റെ നയം. മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുവാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയല്‍ നീക്കം കഴിഞ്ഞു. അത് ഒക്ടോബര്‍ 13ന് ജി വി രാജ ജന്മദിനത്തില്‍ തിരുവനന്തപുരത്ത് വച്ച് നല്‍കും.
വകുപ്പിന് സൂക്ഷ്മതയും വേഗതയും ഉണ്ടാകും. താളം ചവിട്ടിനില്‍ക്കല്‍ ഉണ്ടാകില്ല. താന്‍ ഷൂട്ടിംഗ് പഠിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നുള്ള നിലയ്ക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.














