
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്. മുന്‍വശത്തെ ഗ്ലാസ് ഉള്‍പ്പെടെ എറിഞ്ഞു തകര്‍ത്തു. ഡിസിസി ഓഫീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ശക്തമായ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി ഓഫീസുകള്‍ കേരളത്തില്‍ ഒരിടത്തും ആരും ആക്രമിക്കാറില്ല. അങ്ങനെയൊരു സംസ്‌കാരമല്ല നമ്മുടേത്. ആര് ചെയ്താലും ശരി അവരുടെ മേല്‍ ശക്തമായ നടപടിയുണ്ടാകും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രതിഷേധത്തിലൊന്നും തെറ്റില്ല, പക്ഷേ അത് അക്രമാസക്തമായാല്‍ പൊലീസ് പ്രവര്‍ത്തിക്കും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫും ഡിസിസി ഓഫീസ് സന്ദര്‍ശിച്ചു. കൊടിമരങ്ങള്‍ തകര്‍ത്തു. മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ത്തു. തീയിട്ട് നശിപ്പിച്ചു. അതിന്റെ ഭാഗമായിട്ടും തുടര്‍ച്ചയായിട്ടും ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടും അറിവോടും പ്രേരണയോടും കൂടിയാണ് തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറും കൈയേറ്റവും എന്ന് മനസിലാക്കുന്നു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പൊലീസിനോട് ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. അതിന് ഏതെങ്കിലും ഓഫീസ് ആക്രമിക്കലല്ല. ഇതൊരു ഗുണ്ടായിസ്റ്റ് രാഷ്ട്രീയമാണ്. അവര്‍ക്കെതിരെ ദേശീയ തലത്തില്‍ ഉയരുന്ന രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷത്തില്‍ ഉള്‍പ്പടെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. ആ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ തലസ്ഥാന നഗരിയില്‍ തന്നെ നടത്തുന്നത്. കോണ്‍ഗ്രസ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അക്രമരാഷ്ട്രീയത്തിന് വഴങ്ങിക്കൊടുക്കുകയുമില്ല. പ്രവര്‍ത്തകരെ കയറൂരി വിടുകയാണ് ബിജെപി. അവരെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണം സണ്ണി ജോസഫ് പറഞ്ഞു.














