Hivision Channel

latest news

ജന്മദിനം വിദ്യാലയവുമൊത്ത്

വിളക്കോട്: ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ജന്മദിനം വിദ്യാലയവുമൊത്ത് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി ബിന്ദു, കെ.വി റഷീദ്, ബി മിനി, ശഫീന മുഹമ്മദ്, ബി.പി.സി തുളസീധരന്‍, പി.ടി.എ പ്രസിഡണ്ട്് പി ബിനു, ഹെഡ്മാസ്റ്റര്‍ മുരളീധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് അനുപമ, കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

ജന്മദിനം വിദ്യാലയവുമൊത്ത് Read More »

സ്ത്രീ സൗഹൃദ പഞ്ചായത്ത് കരട് നയരേഖ കില

തില്ലങ്കേരി: ഒന്നിച്ചൊന്നായ് തില്ലങ്കേരി എന്ന പേരില്‍ തില്ലങ്കേരി പഞ്ചായത്ത് തയ്യാറാക്കിയ സ്ത്രീ സൗഹൃദ പഞ്ചായത്ത് കരട് നയരേഖ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ രതീഷ് കൈമാറി. കില കോര്‍ഡിനേറ്റര്‍ ഡോ.കെ.പി എന്‍ അമൃത, കില ട്രെയിനിങ്ങ് അസോസിയേറ്റ് റിസ്മിയ ആര്‍.ഐ എന്നിവര്‍ സംബന്ധിച്ചു.

സ്ത്രീ സൗഹൃദ പഞ്ചായത്ത് കരട് നയരേഖ കില Read More »

വീണ്ടും മാലിന്യം തള്ളി

നിടുംപൊയില്‍: 29-ാം മൈല്‍ വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മാലിന്യം തള്ളി. തലശ്ശേരി- ബാവലി റോഡില്‍ ഇരുപത്തി ഒന്‍പതാം മൈല്‍ വെള്ളച്ചാട്ടത്തിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് കാണിച്ച് കണിച്ചാര്‍ പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിന് സമീപത്തും വെള്ളച്ചാട്ടത്തിലുമാണ് ഭക്ഷണാവശിഷ്ടങ്ങള്‍, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ്സ്, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവ തള്ളിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രാഹം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിഷ പറമ്പത്ത് കല്ലി, സെക്ഷന്‍ ക്ലര്‍ക്കുമാരായ യഥുനാഥ്, മധു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വീണ്ടും മാലിന്യം തള്ളി Read More »

എസ് ബി ഐ ജൂനിയര്‍ അസോസിയേറ്റ്‌സ് തസ്തികയിലെ 5486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലെ 5486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തില്‍ 279 ഒഴിവും ലക്ഷദ്വീപില്‍ മൂന്ന് ഒഴിവുമുണ്ട്.

പ്രായം: 20-28 വയസ്സ്. 02.08.1994-നും 01.08.2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം (ഇരുതീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./ എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം.

യോഗ്യത: ബിരുദം. (അവസാന സെമസ്റ്റര്‍/വര്‍ഷക്കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി അപേക്ഷിക്കാം.) ശമ്പളം: 17,900-47,920 രൂപ. തിരഞ്ഞെടുപ്പ്:എഴുത്തുപരീക്ഷയുടെയും പ്രാദേശികഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.പ്രാഥമികപരീക്ഷ 2022 നവംബറിലും മെയിന്‍ പരീക്ഷ 2022 ഡിസംബര്‍/ 2023 ജനുവരിയിലും നടക്കും. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട ്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. കവരത്തിയാണ് ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രം.അപേക്ഷാഫീസ്: 750 രൂപ. (എസ്.സി./എസ്.ടി./വികലാംഗര്‍/ ഇ.എസ്.എം./ ഡി.ഇ.എസ്.എം. വിഭാഗക്കാര്‍ക്ക് ഫീസില്ല.

എസ് ബി ഐ ജൂനിയര്‍ അസോസിയേറ്റ്‌സ് തസ്തികയിലെ 5486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More »

കരാട്ടേ മത്സരത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കേളകം: ഇരിട്ടി ഉപജില്ല കരാട്ടേ മത്സരത്തില്‍ ഇരുപതില്‍പരം സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി മത്സരിച്ച് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. അണ്ടര്‍ 62 ഹൃഷികേശ് എസ് പവി, അണ്ടര്‍ 50 അലന്‍ ജെ ജോണ്‍, അണ്ടര്‍ 52 ആന്‍ മരിയ വര്‍ഗീസ്, അണ്ടര്‍ 56 അലീന ഏലിയാസ്, അണ്ടര്‍ 44 അല്‍സീറ മേരി എന്നിവര്‍ ഒന്നാം സ്ഥാനവും, അണ്ടര്‍ 54 അലന്‍ എബ്രഹാം, അണ്ടര്‍ 48 അല്‍സീന എലിസബത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കരാട്ടേ മത്സരത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ Read More »

ബോധവത്കരണ ക്ലാസ്

മാലൂര്‍: ഡെങ്കി പ്രതിരോധത്തിന്റെ ഭാഗമായി പുരളിമല കോളനിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.പി മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീകല സത്യന്‍ അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ സുബന്‍ ബോധവത്കരണ ക്ലാസെടുത്തു. ആശ വര്‍ക്കര്‍ ഷിംന, കെ പവിത്രന്‍,ലീലാമണി എന്നിവര്‍ സംസാരിച്ചു.

ബോധവത്കരണ ക്ലാസ് Read More »

ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും

കൊട്ടിയൂര്‍:പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ എന്‍ എസ് എസ് കെ യു പി സ്‌കൂളില്‍ ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു.സ്‌കൂള്‍ മാനേജരും എന്‍ എസ് എസ് കരയോഗം പ്രസിഡണ്ടുമായ കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ അനുസ്മരണഭാഷണം നടത്തി. ഭാഷാസങ്കേതങ്ങളിലൂടെയും ഗണിതശാസ്ത്രസങ്കേതങ്ങളിലൂടെയും പ്രപഞ്ച രഹസ്യങ്ങളെ അനാവരണം ചെയ്ത പണ്ഡിതനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് പി.എസ്.മോഹനന്‍ പറഞ്ഞു. പ്രധാനാധ്യാപിക എസ്.സുമിത, ദേവരാജന്‍ മാസ്റ്റര്‍,പ്രജിന പസന്ത്,ജിഷഗോപിനാഥ്,പ്രീതി പി മാണി,കെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി.

ചട്ടമ്പിസ്വാമികള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും Read More »

ധര്‍ണ്ണ സമരം നടത്തി

ഇരിട്ടി:ധര്‍ണ്ണ സമരം നടത്തി .വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുന്നാട് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍
നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രോഹിത് കണ്ണന്‍,വിജിത്ത്,വിജില്‍ മോഹനന്‍,സോബിത് തോമസ്,സുമേഷ് കുമാര്‍,ഷാനിദ് പുന്നാട്,സോനു വല്ലത്തുകാരന്‍,പി വി നിജിന്‍,ശരത് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ധര്‍ണ്ണ സമരം നടത്തി Read More »

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 37120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാല് ദിവസമായി സ്വര്‍ണവില മാറിയിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3835 രൂപയാണ്.

സ്വര്‍ണവില കുറഞ്ഞു Read More »

പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി; കേന്ദ്ര ആരോഗ്യമന്ത്രി

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കും.

വാക്സിന്‍ സ്വീകരിച്ചിട്ടും പേവിഷബാധ മരണം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്കാണ് നിലവില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന വിശദീകരണം. കസൗളിലെ ഡ്രഗ്സ് ലാബിലാണ് വാക്സിന്‍ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടിലേക്കെത്താനാകൂ.

മരിച്ചവരുടെ ഏത് ഭാഗത്താണ് നായയുടെ കടിയേറ്റത്, കടിയേറ്റവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നോ എന്നതടക്കം പരിശോധിച്ച ശേഷമേ വാക്സിന്‍ ഫലപ്രദമായിരുന്നോ എന്ന് പറയാന്‍ കഴിയൂ എന്നും കേന്ദ്രം വിശദീകരിക്കുന്നു.

പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിനായി വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി; കേന്ദ്ര ആരോഗ്യമന്ത്രി Read More »