കേളകം: ഇരിട്ടി ഉപജില്ല കരാട്ടേ മത്സരത്തില്‍ ഇരുപതില്‍പരം സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി മത്സരിച്ച് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. അണ്ടര്‍ 62 ഹൃഷികേശ് എസ് പവി, അണ്ടര്‍ 50 അലന്‍ ജെ ജോണ്‍, അണ്ടര്‍ 52 ആന്‍ മരിയ വര്‍ഗീസ്, അണ്ടര്‍ 56 അലീന ഏലിയാസ്, അണ്ടര്‍ 44 അല്‍സീറ മേരി എന്നിവര്‍ ഒന്നാം സ്ഥാനവും, അണ്ടര്‍ 54 അലന്‍ എബ്രഹാം, അണ്ടര്‍ 48 അല്‍സീന എലിസബത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.