Hivision Channel

latest news

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.

പുതുശേരിയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.പരിക്കേറ്റ മേരിക്കുട്ടി കൂവപ്പള്ളി ,വസന്ത ചന്ദ്രനിവാസ് ,ശോഭ മണപ്പാട്ടി എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും അജിത ഗന്ധര്‍വ്വന്‍കണ്ടി,പദ്മിനി കുറ്റിച്ചി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. Read More »

മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂര്‍, മയ്യില്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഫെബ്രുവരി 28ന് വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും. ഫെബ്രുവരി ഒമ്പത് വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 10 വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട്. മാര്‍ച്ച് 30നകം തെരഞ്ഞെടുപ്പ് ചെലവു കണക്ക് സമര്‍പ്പിക്കണം. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ ഭാഗമായി വരണാധികാരികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ് കാര്യങ്ങള്‍ വിശദീകരിച്ചു.

മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് Read More »

സംസ്ഥാനത്ത് ട്രഷറി സേവനങ്ങള്‍ തടസപെട്ടു

സംസ്ഥാനത്ത് ട്രഷറി സേവനങ്ങള്‍ തടസപെട്ടു.സാങ്കേതിക തകരാര്‍ മൂലം രാവിലെ 11.30 മുതല്‍ ട്രഷറികളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സര്‍വ്വറിലുമുള്ള തകരാറിനെ തുടര്‍ന്നാണ് സേനനങ്ങള്‍ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

സംസ്ഥാനത്ത് ട്രഷറി സേവനങ്ങള്‍ തടസപെട്ടു Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ കരയിലുള്ള തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് മഴ. ഈ തീവ്രന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ കന്യാകുമാരി കടലില്‍ പ്രവേശിച്ചേക്കും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയിലാണ് മണിക്കൂറില്‍ 45-55 കിലോ മീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചത്. പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം നാളെ രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത Read More »

കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു

കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവും മുന്‍ സീറ്റുകളിലും മറ്റ് നാല് പേര്‍ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാര്‍ ഡോര്‍ ജാമായതിനാല്‍ മുന്‍ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും രക്ഷപ്പെടാനായില്ല.

മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാല്‍ ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവര്‍, പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.

കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു Read More »

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

ഉത്തര്‍ പ്രദേശില്‍ ജയിലിലായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ്. പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു. അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി Read More »

വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

കേളകം: ശക്തമായ കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം. കേളകം നരിക്കടവിലെ നീറ്റ്കുന്നേല്‍ മത്തായിയുടെ വീടിന് മുകളിലാണ് വ്യാഴാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ റബര്‍ മരം ഒടിഞ്ഞ് വീണത്.വീടിന്റെ ആസ്പറ്റോസ്, ഓട് എന്നിവ തകര്‍ന്നു.വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി സ്ഥലം സന്ദര്‍ശിച്ചു.

വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം Read More »

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതല്‍ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രില്‍-മെയ് മാസങ്ങളില്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി Read More »

സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റില്‍ മുന്‍തൂക്കം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാകുമെന്ന് സൂചന. സര്‍ക്കാര്‍ സേവനങ്ങളില്‍ പലതിന്റെയും സര്‍വീസ് ചാര്‍ജുകളില്‍ വര്‍ധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ തുടരും.

എന്നാല്‍ ക്ഷേമ പെന്‍ഷനുകളില്‍ ഉള്‍പ്പെടെ വര്‍ധനവ് ഉണ്ടാകില്ല. ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികള്‍ ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വയ്ക്കും.

സംസ്ഥാന ബജറ്റ് നാളെ Read More »

സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കര്‍ അധികാരത്തിലേറിയ ശേഷം 35 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രസാംസ്‌കാരിക പ്രാധാന്യമര്‍ഹിക്കുന്ന കേരളത്തില്‍ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, ഭക്ഷണത്തെരുവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് Read More »