
ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂര്‍, മയ്യില്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഫെബ്രുവരി 28ന് വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് ഒന്നിന് വോട്ടെണ്ണും. ഫെബ്രുവരി ഒമ്പത് വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 10 വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട്. മാര്‍ച്ച് 30നകം തെരഞ്ഞെടുപ്പ് ചെലവു കണക്ക് സമര്‍പ്പിക്കണം. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ ഭാഗമായി വരണാധികാരികളുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ് കാര്യങ്ങള്‍ വിശദീകരിച്ചു.