
കൊട്ടിയൂര്‍:പുസ്തക ചര്‍ച്ചയുമായി തലക്കാണി ഗവണ്‍മെന്റ് യു.പി സ്‌കൂള്‍. വിദ്യാരംഗം കലാസാഹിത്യ വേദി, സ്‌കൂള്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ അവതരണവും ചര്‍ച്ചയുമാണ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് ജിം നമ്പുടാകം, പ്രധാനാധ്യാപിക സാറ എന്‍, ദിവ്യ ദേവരാജന്‍, രക്ഷിതാക്കളായ എം.ജി ഷിജു, നെല്‍സണ്‍ സണ്ണി, ബിനോയ് ടി.ജെ, ബിന്ദു മാത്യു, സനിത പ്രസാദ്, ഷീല കെ.എസ്, വിപിന്‍കെ, സുനിഷ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.