മാലൂര്‍:കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്രസര്‍ക്കാരിന്റെ കേരള വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റി കേരളത്തിന്റെ ഭൂപടം കേന്ദ്ര ധനമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മിഥുന്‍ മാറോളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം പ്രസിഡണ്ട് ജംനാസ് ശിവപുരം അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിധിന്‍ കോമത്ത് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മിതുരാജ്, ശ്രീനേഷ് മാവില,ജയേഷ് വി,ഹനീഫ ശിവപുരം,നിര്‍മ്മല്‍ ജയറാം,നുസ്രത്ത്,റഫീഖ് ശിവപുരം എന്നിവര്‍ സംസാരിച്ചു.