
സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയില് നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയില് സൂക്ഷിച്ചും. നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതല് പുത്തന്പള്ളിയില് പൊതുദര്ശനത്തിന് വയ്ക്കും.
കരള്-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില് വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷന് ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്കിറ്റുകള് അവതരിപ്പിച്ച് കോമഡി റോളുകളില് തിളങ്ങിയ താരമാണ് സുബി സുരേഷ്.














