
പെരുമ്പുന്ന: ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പുന്ന മൈത്രിഭവന്‍ സന്ദര്‍ശിച്ചു. ജെ ആര്‍ സി സോഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായിരുന്നു പരിപാടി.അവശ്യവസ്തുക്കളും ഭക്ഷണവുമായാണ് വൃദ്ധസദനത്തിലെത്തിയത്. സക്കരിയ വിളക്കോട്, ജാന്‍സി തോമസ്, റീന ഫിലിപ്പ്, വിജയന്‍ വി.വി, അനു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.














