Hivision Channel

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് മാത്രമേ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നല്‍കാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര നിര്‍ദ്ദേശം പാടെ തള്ളുന്നില്ലെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂ.

Leave a Comment

Your email address will not be published. Required fields are marked *