
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും കുടുംബ ശ്രീ ജില്ല മിഷന്റെയും നേതൃത്വത്തില്‍ വനിതദിനത്തോടനുബന്ധിച്ച് പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ തെരുവര സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ റീന മനോഹരന്‍, ബേബി സോജ,ടി ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു.














