Hivision Channel

സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ജില്ലാതല ഉദ്ഘാടനം

ഇരിട്ടി: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ സ്‌കൂള്‍ പൗള്‍ട്രി ക്ലബിന്റെ ജില്ലാതല ഉദ്ഘാടനം ഊര്‍പ്പഴശിക്കാവ് യു.പി സ്‌കൂളില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ സവിത കെ. പി. യുടെ അധ്യക്ഷതയില്‍ ജില്ലപഞ്ചായത്ത്പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 25 സ്‌കൂളുകളിലെ 50 കൂട്ടികളില്‍ ഒരു കുട്ടിക്ക് 5 വീതം ഒന്നര മാസം പ്രായമായ സങ്കരയിനം കോഴിക്കുഞ്ഞുങ്ങളെയാണ് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ്.കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ കോഴി വളര്‍ത്തല്‍ മേഖലയെ കുറിച്ച് അവബോധം വളര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്നും മികച്ച ഒരു വരുമാന മാര്‍ഗമായി ഇതിനെ മാറ്റാന്‍ സാധിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ എസ്. ജെ ലേഖ പദ്ധതി വിശദീകരണം നടത്തി. പി. ടി. എ. പ്രസിഡന്റ് സുരേശന്‍ മാസ്റ്റര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ടി. വി. ജയമോഹനന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ വി.പ്രശാന്ത്, പ്രധാനാധ്യാപിക ലതിക കെ.പി. മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഗിരീഷ്‌കുമാര്‍ പി. എടക്കാട് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ കെ. ഷൈനി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *