
മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം.ഇസ്ലാമത വിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ നാളുകള്‍. രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകളാണ് ഇനി.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.