Hivision Channel

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്, 5 ലക്ഷം വരെ പിഴ

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പരമാവധി ഏഴുവര്‍ഷം വരെ തടവും, 5 ലക്ഷം വരെ പിഴയുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകള്‍ പരിഗണിക്കാന്‍ എല്ലാ ജില്ലയിലും സ്‌പെഷ്യല്‍ കോടതിയുണ്ടാകും.

സെക്യൂരിറ്റി,പാരാ മെഡിക്കല്‍ സ്റ്റാഫ് എല്ലാവരും നിയമത്തില്‍ ഉള്‍പ്പെടും. ആക്രമിക്കുന്നവര്‍ക്കെതിരെ മിനിമം ശിക്ഷ ഉറപ്പാക്കും. കേസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇതിന് വേണ്ടിയിട്ട് ഒരു സ്‌പെഷ്യല്‍ കോര്‍ട്ടും പ്രോസിക്യൂട്ടറിനെയും ഗവണ്‍മെന്റ് നിയമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *