Hivision Channel

സര്‍ക്കാരിനെതിരെ ഹര്‍ഷിന വീണ്ടും സമരം തുടങ്ങി

ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരം തുടങ്ങി. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിക്ക് മുന്നില്‍ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്. കോഴിക്കോട് മെഡി. കോളേജ് ആശുപത്രില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റില്‍ മറന്നുവച്ചെന്നാണ് ഹര്‍ഷിനയുടെ പരാതി.

ആശുപത്രിക്ക് മുന്നില്‍ ഹര്‍ഷിന ആദ്യം നടത്തിയ സമരം ആരോഗ്യ മന്ത്രി നേരിട്ടെത്തി ഉറപ്പുകള്‍ നല്‍കിയതോടെയാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായിരുന്നു. എന്നാല്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്നതിനാലാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *