2023-24 വര്‍ഷത്തെ വിദ്യാകിരണം, വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് ഒന്നു മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ (സര്‍ക്കാര്‍ എയ്ഡഡ്) സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം ഉള്ളവരാകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബിപിഎല്‍ കാര്‍ഡിന്റെ പകര്‍പ്പ്/വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകന്റെ പേരിലുള്ള ഐ എഫ് എസ് സി കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
വിദ്യാജോതി സ്‌കോളര്‍ഷിപ്പിന് ഒമ്പതാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ (സര്‍ക്കാര്‍/എയ്ഡഡ്) സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകര്‍ 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവര്‍ ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബിപിഎല്‍ കാര്‍ഡിന്റെ പകര്‍പ്പ്/വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകന്റെ പേരിലുള്ള ഐ എഫ് എസ് സി കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, യൂണിഫോം, പഠനോപകരണം എന്നിവ വാങ്ങിയതിന്റെ ഒറിജിനല്‍ ക്യാഷ് ബില്‍ എന്നിവ സഹിതം സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2997811