മാലൂര്‍: പഞ്ചായത്തിലെ മഠത്തിക്കുണ്ട് 392 നമ്പര്‍ റേഷന്‍ ഷാപ്പിലെ കാര്‍ഡ് ഉടമകളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് ലഭിച്ചവരെയും ബി.എ.എം. എസ് പാസായ ഡോ. അശ്വനി സി.പിയെയുമാണ് അനുമോദിച്ചത്. നാഷണല്‍ എക്‌സ് സര്‍വിസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ പാറാലി ഉപഹാരം നല്‍കി.റേഷന്‍ ഷാപ്പ് ഉടമ കെ.ജെ.ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.മോഹനന്‍ താറ്റിയാട്, കെ. വിദ്യ തുടങ്ങിവര്‍ സംസാരിച്ചു.