കോളയാട്: ഇടിമിന്നലില്‍ വീടിന്റെ വയറിംങ്ങും വീട്ടുപകരണങ്ങളും നശിച്ചു. കോളയാട് ചോലയിലെ വാതല്ലൂര്‍ മറിയാമ്മയുടെ വീടിന്റെ വയറിംങ്ങും വീട്ടുപകരണങ്ങളുമാണ് നശിച്ചത്. 25000 രുപയുടെ നഷ്ടം കണക്കാക്കുന്നു. ഇത് സംബന്ധിച്ച് മറിയാമ്മ പരാതി നല്‍കി. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാശ നഷ്ടമുണ്ടായത്.