Hivision Channel

സഹപാഠിക്കൊരു സ്‌നേഹ വീട്

കാവുംപടി: സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഹപാഠിക്കൊരു സ്‌നേഹ വീട് പദ്ധതിക്ക് തുടക്കം കുറിച്ചു. വാസയോഗ്യമായ വീട് ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനായാണ് പദ്ദതി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണം നടന്നു. പി.ടി.എ. പ്രസിഡണ്ട് പി.ബിജുവിന്റെ അധ്യക്ഷതയില്‍ മുഴക്കുന്ന് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. വനജ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.പി. എറമു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കുര്യാക്കോസ്. പി.കെ, വി വി.രതീഷ്, കെ സന്തോഷ്, അഷ്‌റഫ് കെ.പി. ദേവദാസ്, ടി. പ്രസന്ന, കെ.എം. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *