Hivision Channel

ലോകത്ത് എവിടെയിരുന്നും ഇനി അയ്യപ്പന് കാണിക്ക അര്‍പ്പിക്കാം

ശബരിമലയില്‍ ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയര്‍പ്പിക്കാന്‍ ശബരിമലയില്‍ ഇ-കാണിക്ക സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്. www.sabarimalaonline.org എന്ന വൈബ്‌സൈറ്റില്‍ പ്രവേശിച്ച് ലോകത്ത് എവിടെയിരുന്നും അയ്യപ്പ ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാം.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസസിന്റെ സീനിയര്‍ ജനറല്‍ മാനേജരില്‍ നിന്ന് കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *