Hivision Channel

കാവുംപടി സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചാന്ദ്രദിന പരിപാടികള്‍ സംഘടിപ്പിച്ചു

കാവുംപടി: സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചാന്ദ്രദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ചാന്ദ്രയാന്റെ മാതൃക വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ടി. ദീപേഷ്, പി.ടി.എ പ്രസിഡന്റ് പി.ബിജു, ഹെഡ്മിസ്ട്രസ് മിനി ജോസഫ് എന്നിവര്‍ സംസാരിച്ചു. പി.കെ.അനില്‍കുമാര്‍ ചാന്ദ്രദിന സന്ദേശം നല്‍കി. തുടര്‍ന്ന് ചാന്ദ്രദിന ക്വിസ് മത്സരം, പതിപ്പ് നിര്‍മ്മാണം എന്നിവ നടന്നു.

Leave a Comment

Your email address will not be published. Required fields are marked *