Hivision Channel

ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

മിത്ത് വിവാദം, നിലപാടില്‍ ഉറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. താന്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരന്‍ നായര്‍ക്കും അഭിപ്രായമുണ്ട്. പരാമര്‍ശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്.sex toys for beginners custom nfl jersey best lace front wigs nfl superbowl women’s nike air max adidas white shoes team jersey online wig store custom jersey online custom jerseys lace front wig nike air jordan 4 wig store nike air jordan store wigs online

മത വിശ്വാസികള്‍ തനിക്കൊപ്പമാണ്. മതേതര നിലപാടുകള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താന്‍.ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീര്‍ വ്യക്തമാക്കി.

ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തല്‍ ആകും. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പ് ആയിരിക്കാം ലക്ഷ്യം.വിശ്വാസികള്‍ അതില്‍ വീണു പോകരുത്. ഭരണഘടനയില്‍ ഉള്ള കാര്യമാണ് താന്‍ പറഞ്ഞത്.എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്.

ആ അഭിപ്രായം മാറ്റണമെന്ന് തനിക്ക് എങ്ങനെ പറയാന്‍ സാധിക്കും.വിവാദം നിര്‍ഭാഗ്യകരമാണ് . അനാവശ്യ പ്രചരണത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറണം.എന്‍എസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *